ലോകത്തെ ഏറ്റവും സമ്മർദമേറിയ ജോലി, ശ്രദ്ധ തെറ്റിയാൽ മരിക്കുന്നത് 100 കണക്കിന് ആളുകൾ
Mail This Article
ആകാശത്ത് പറക്കുന്ന വിമാനങ്ങൾ പറത്തുന്നത് പൈലറ്റുമാരാണെങ്കിലും അത് എത്രവേഗത്തിൽ പോകണം എത്ര ഉയരത്തിൽ പറക്കണം എന്നൊക്കെ തീരുമാനിക്കുന്നത് താഴെ ഭൂമിയിലിരിക്കുന്ന എയർ ട്രാഫിക് കൺട്രോളർമാരാണ്. തിരക്കേറിയ ഒരു വിമാനത്താവളത്തിൽ ദിവസവും നൂറുകണക്കിന് വിമാനങ്ങളെയാണ് ഒരു എയർട്രാഫിക് കൺട്രോളർ വഴി കാണിച്ചു വിടുന്നത്. ഒരേ ഉയരത്തിൽ പറക്കുന്ന വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിക്കാതിരിക്കാൻ അവയെ വ്യത്യസ്ത ഉയരങ്ങളിലേയ്ക്ക് മാറ്റുന്നതും എയർ ട്രാഫിക് കൺട്രോളർമാരുടെ നിർദ്ദേശങ്ങളാണ്.
എയർട്രാഫിക് കൺട്രോളർമാരുടെ പിഴവുകൊണ്ടുണ്ടായ ദുരന്തങ്ങളിൽ നൂറുകണക്കിന് ആളുകൾ മരിച്ചിട്ടുണ്ട്. ഒരു ലോക എയർ ട്രാഫിക് കൺട്രോൾ ദിനം കൂടി കടന്നു പോയി. ലോകത്ത് തന്നെ ഏറ്റവും സമ്മർദമേറിയ ഈ മേഖല ഉദ്യോഗസ്ഥർക്ക് എന്നും വെല്ലുവിളിയാണ്. അടുത്തറിയാം എയർ ട്രാഫിക് കൺട്രോളിങ് എന്ന അസാധാരണ ദൗത്യത്തെ.