ADVERTISEMENT

വാഹന നിയമങ്ങളൊന്നും കേരളാ പൊലീസിനു ബാധകമല്ലെന്നു തോന്നും കഴിഞ്ഞ ദിവസം തൃശ്ശൂരിൽ നടന്ന പൊലീസ് സ്മൃതി റാലിയിൽ പങ്കെടുത്ത വാഹനങ്ങൾ കണ്ടാൽ. തൃശ്ശൂർ സിറ്റി പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്ര അടക്കം റാലിയിൽ പങ്കെടുത്ത പല ഉദ്യോഗസ്ഥരും സഞ്ചരിച്ചത് മോഡിഫൈഡ് ബുള്ളറ്റുകളിൽ. 

വാഹനങ്ങളിലെ മോഡിഫിക്കേഷൻ നിയമവിരുദ്ധമാണെന്ന സുപ്രീം കോടതി വിധിക്കു പിന്നാലെ മോട്ടർവാഹന വകുപ്പും പൊലീസും കർശന നടപടികളുമായി മുന്നോട്ടു പോകുന്നതിനിടെയാണ് മോഡിഫൈഡ് ബുള്ളറ്റുകളുമായി പൊലീസ് റാലി. ബുള്ളറ്റുകൾമാത്രം പങ്കെടുത്ത റാലിയിൽ ആഫ്റ്റർ മാർക്കറ്റ് ആക്സസറി ഉപയോഗിക്കുന്ന വാഹനങ്ങൾ ധാരാളമുണ്ടായിരുന്നു എന്നാണ് സമൂഹമാധ്യമങ്ങളുടെ കണ്ടെത്തൽ.

ആർസി ബുക്കിൽ രേഖപ്പെടുത്തുന്ന വസ്തുക്കളും ഘടകങ്ങളുമായിരിക്കണം തുടർന്നും വാഹനത്തിൽ ഉപയോഗിക്കേണ്ടതെന്നും അല്ലെങ്കിൽ റജിസ്ട്രേഷൻ റദ്ദു ചെയ്യപ്പെടുമെന്നുമായിരുന്നു കോടതി വിധി. ഇതേ തുടർന്ന് അലോയ് വീൽ പോലും ഘടിപ്പിക്കാൻ വാഹന ഉടമകൾക്കു ഭയമാണ്.

പ്രത്യേക സൈലൻസറും ശക്തികൂടിയ പ്രകാശമുള്ള ഹെഡ്‌ലൈറ്റും അലോയ് വീലുകളും അടക്കം ഘടിപ്പിച്ച വാഹനങ്ങളിലായിരുന്നു പൊലീസിന്റെ യാത്ര. സിനിമാ താരം ടൊവിനോ തോമസ് പങ്കെടുത്ത യാത്രയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെതുടർന്നാണ് വാഹന പ്രേമികൾ പൊലീസ് മോഡിഫൈഡ് വാഹനങ്ങൾ ഉപയോഗിച്ചതിൽ പ്രതിഷേധവുമായി വന്നിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com