ADVERTISEMENT

പ്രധാന റോഡിലൂടെ പോകുന്ന വാഹനം പെട്ടെന്ന് നിർത്തണമെങ്കിൽ ചില മര്യാദകൾ പാലിക്കണം. അതിൽ ആദ്യത്തേതാണ് പിന്നിൽ വരുന്ന വാഹനത്തിന് തങ്ങളുടെ വാഹനം നിർത്താൻ പോകുകയാണ് എന്ന് അറിയിക്കുന്ന സിഗ്നൽ നൽകുന്നത്. കൂടാതെ നടുറോഡിൽ നിർത്താതെ ഒതുക്കി നിർത്തുക. എന്നാൽ ഇതൊന്നു പാലിക്കാതെ തോന്നിയ പോലെ വാഹനം നിർത്തിയാൽ അപകടങ്ങളുണ്ടാകും. ചിലപ്പോൾ അത് മറ്റുള്ളവരെയാകും അപകടത്തിൽ പെടുത്തുക. അത്തരത്തിലൊരു അപകടത്തിന്റെ വിഡിയോയാണിത്.

മുന്നിൽ പോയ വാഹനങ്ങൾ പെട്ടെന്ന് നിർത്തിയതുകൊണ്ടുണ്ടായ അപകടം. പെട്ടെന്നുള്ള ബ്രേക്ക് പിടുത്തത്തിൽ അപകടം പറ്റിയത് ഒരു ബൈക്ക് യാത്രികനാണ്. കാറിനെ ഇടിക്കാതിരിക്കാൻ വലത്തേക്ക് വെട്ടിച്ച ബൈക്കുകാരനെ എതിരെ വന്ന ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു.

പറപ്പൂരിലെ മുള്ളൂർക്കായലിനടുത്താണ് അപകടം നടന്നത്. റോഡ് സൈഡിലെ ബജിക്കട കണ്ട കാർ യാതൊരു മുന്നറിയിപ്പുകളുമില്ലാതെ നിർത്തിയതാണ് അപകടത്തിൽ പ്രധാന കാരണം. എന്നാൽ ബജിക്കടയ്ക്ക് അടുത്ത് പാർക്ക് ചെയ്ത മറ്റു വാഹനങ്ങളും അപകടത്തിന് കാരണക്കാരനാണെന്നാണ് നാട്ടുകാർ പറയുന്നത്.

English Summary: Car Stopped In Road Without Signal Causes Accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com