റോയൽ എൻഫീൽഡ് റൈഡർമാനിയ 22ന്
Mail This Article
രാജ്യത്തെ ഏറ്റവും വലിയ ബൈക്ക് മാമാങ്കം റൈഡർമാനിയ ഈ മാസം 22ന് ഗോവയിൽ ആരംഭിക്കും. മൂന്നു ദിവസം നീളുന്ന ഇവന്റിൽ രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നും 7000 ത്തിൽ അധികം റോയൽ എൻഫീൽഡ് ഉടമകൾ പങ്കെടുക്കും. പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കുന്നതിനായി സീറോ സിംഗിൾ യൂസ് പ്ലാസ്റ്റിക് പദ്ധതിയും ഇപ്രാവശ്യത്തെ റൈഡർമാനിയയിൽ നടപ്പാക്കുമെന്നാണ് റോയൽ എൻഫീൽഡ് അറിയിച്ചത്.
കേരളത്തിൽ നിന്ന് 948 റൈഡർമാരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. ഇതിൽ 51 വനിതാ റൈഡർമാരുമുണ്ട്. ഭിന്നശേഷിയുള്ള റിയാസ് എന്ന യുവാവ് ഏകദേശം 600 കിലോമീറ്റർ ബൈക്ക് ഓടിച്ച് റൈഡർമാനിയയ്ക്കെത്തും.
മൂന്നു ദിവസം നീളുന്ന ഇവന്റിൽ ഡാർട്ട് റേസ്, അസംബ്ലി വാർ, മോട്ടോബോള്‍, ട്രയൽസ്, സ്ലോ റേസ്, ക്യാരി യുവർ ബൈക്ക് തുടങ്ങി വിവിധ തരം പരിപാടികളാണ് ഒരുക്കുന്നത്.
English Summary: Royal Enfield Rider Mania 2019