നിർത്താതെ പോയാലും രക്ഷയില്ല; മോട്ടർ വാഹന വകുപ്പ് ഹൈടെക് ഇന്റർസെപ്റ്റർ, വില 25 ലക്ഷം
Mail This Article
ട്രാഫിക് നിയമ ലംഘനങ്ങൾക്ക് പൂട്ടിടാൻ ഗതാഗത വകുപ്പ്. റോഡിലെ ഗതാഗത ലംഘനങ്ങളും കണ്ടെത്താൻ അത്യാധുനിക മോട്ടോർ വാഹന വകുപ്പിന്റെ അത്യാധുനിക ഇന്റർസെപ്റ്റർ വാഹനങ്ങൾ നിരത്തിലേയ്ക്ക് എത്തുന്നു. അടുത്ത മൂന്നു ആഴ്ച്ചയ്ക്കകം 17 വാഹനങ്ങള്‍ നിരത്തുകളിലെത്തുമെന്നാണ് ഗതാഗത വകുപ്പ് അറിയിക്കുന്നത്. ഏകദേശം 25 ലക്ഷം രൂപ മുടക്കിയാണ് അത്യാധുനിക ഇന്റർസെപ്റ്ററുകൾ നിർമിക്കുന്നത്.
എല്ലാ വാഹനങ്ങളും കൈകാണിച്ച് നിർത്താതെ ക്യാമറ വഴി നിയമലംഘനം കണ്ടെത്തുന്ന വാഹനങ്ങൾ മാത്രം പരിശോധിക്കാനാണ് ഇന്റർസെപ്റ്റർ. ആൽക്കോമീറ്റർ ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ടാകും വാഹനത്തിൽ. മദ്യപിച്ച് വാഹനമോടിച്ച് പടിക്കപ്പെട്ടാല്‍ അപ്പോൾ തന്നെ രക്തത്തിന്റെ മദ്യത്തിന്റെ അളവും ആളുടെ പടവും അടക്കം പ്രിന്റായി ഉദ്യോഗസ്ഥരുടെ കൈയിലെത്തും. ഇതു തെളിവായി കോടതിയിൽ പിന്നീട് ഉപയോഗിക്കുകയും ചെയ്യാം.
കൂടാതെ ഒന്നര കിലോമീറ്റർ വരെ ദൂര പരിധിയുള്ള റെഡാർ, 180 ഡിഗ്രി വൈഡ് ആംഗിൾ വിഡിയോ ക്യാമറ, ഹെഡ്‌ലൈറ്റിന്റെ പ്രകാശ തീവ്രത അളക്കുന്ന ലക്സ് മീറ്റർ തുടങ്ങിയവയും വാഹനത്തിലുണ്ടാകും. കൂടാതെ ഇന്റർസെപ്റ്ററെ കണ്ടിട്ട് നിർത്താതെ പോകുന്ന വാഹനങ്ങളെ കരമ്പട്ടികയിൽ പെടുത്തും. സേഫ് കേരള പദ്ധതിയുടെ ഭാഗമായാണ് ഇന്റർസെപ്റ്റർ വാങ്ങുന്നതെന്നാണ് ഗതാഗത വകുപ്പ് അറിയിക്കുന്നത്.
English Summary: Kerala Motor Vehicle Interceptor