ADVERTISEMENT

ന്യൂഡൽഹി ∙ ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് 2636 ചാർജിങ് സ്റ്റേഷനുകൾക്ക് ഘന വ്യവസായ മന്ത്രാലയം അനുമതി നൽകി. 24 സംസ്ഥാനങ്ങളിലെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് രാജ്യത്തെ 62 നഗരങ്ങളിൽ ഇത്രയും സ്റ്റേഷനുകൾ സ്ഥാപിക്കാം. കേരളത്തിൽ 131 ചാർജിങ് സ്റ്റേഷനുകൾക്ക് കെഎസ്ഇബിക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്.

കേരളത്തിൽ കൊച്ചി (50 എണ്ണം), തൃശൂർ (28), കണ്ണൂർ (27), കോഴിക്കോട് (26) എന്നീ നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ അനുമതി. സ്ഥലലഭ്യതയനുസരിച്ച് അനുമതി പത്രം നൽകുമെന്ന് മന്ത്രാലയ വക്താവ് അറിയിച്ചു. അനുമതി ലഭിച്ച സ്ഥാപനങ്ങൾ ഭൂമി ലഭ്യമാക്കാനുള്ള നടപടികൾ എത്രയും വേഗം ആരംഭിക്കണം.

4 കിലോമീറ്റർ ചുറ്റളവിൽ ഒരു സ്റ്റേഷൻ എന്ന രീതിയിലാണു സ്ഥാപിക്കുക. കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ വിപണിയിലിറക്കാനും ഇതു വാങ്ങുന്നതിന് ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ചാർജിങ് സ്റ്റേഷനുകൾ ഉപകരിക്കുമെന്നാണ് കരുതുന്നത്. കേന്ദ്രസർക്കാരിനു ലഭിച്ച 7000 അപേക്ഷകളിൽ നിന്നാണ് തിരഞ്ഞെടുത്തത്. സ്ഥാപിക്കുന്ന 2636 ചാർജിങ് സ്റ്റേഷനുകളിൽ 1633 എണ്ണം ഫാസ്റ്റ് ചാർജിങും 1003 എണ്ണം സ്ലോ ചാർജിങും ആയിരിക്കും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com