ADVERTISEMENT

അധികമായാൻ അമൃതും വിഷം എന്നൊരു പഴഞ്ചോല്ലുണ്ട്. അധികമായാൽ ഏറ്റവും മികച്ചതും പണി തരും എന്നാണ് അതിൽ നിന്ന് സൂചിപ്പിക്കുന്നത്. ആ പഴഞ്ചോല്ല് അക്ഷരംപ്രതി ശരിയാണ് ഈ സൂപ്പർകാറിന്റെ കാര്യത്തിൽ. എൻജിൻ കരുത്തും അതുവഴി പെർഫോമൻസും പരമാവധി ആക്കിയ ലംബോർഗിനി അവന്റഡോർ തീപിടിച്ച് നശിക്കുകയായിരുന്നു. ചെക്ക്റിപ്പബ്ലിക്കിലാണ് അപകടം നടന്നത്.

ഒരു ടണൽ വഴി അതിവേഗം പോകവെയാണ് വാഹനത്തിന് തീപിടിച്ചതെന്ന് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. അപകടത്തിൽ വാഹനത്തിലെ ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും വാഹനം പൂർണമായും കത്തി നശിച്ചു. ലംബോർഗിനിയുടെ ഏറ്റവും മികച്ചതും വില പിടിപ്പുള്ളതുമായ സൂപ്പർ കാറുകളിലൊന്നാണ് അവന്റഡോർ.

6.5 ലീറ്റർ വി12 എൻജിൻ ഉപയോഗിക്കുന്ന കാറിന്റെ കരുത്ത് 515 കിലോവാട്ടാണ്. എന്നാൽ ഉടമ പെർഫോമൻസ് മോഡിഫിക്കേഷൻ വരുത്തി കരുത്ത് 950 കിലോവാട്ടാക്കി ഉയർത്തി. യൂറോപ്പിലെ പ്രശസ്ത മോഡിഫിക്കേഷൻ വിദഗ്ദനാണ് വാഹനം മോഡിഫൈ ചെയ്തതെങ്കിലും അധിക കരുത്തിന്റെ ചൂട് താങ്ങാൻ കാറിനായില്ല.

എൻജിൻ കരുത്തു വർധിപ്പിക്കാൻ ട്വിൻ ടർബോ സംവിധാനം നൽകിയതാണ് അപകടമുണ്ടാകാൻ കാരണം എന്നാണ് കരുതുന്നത്. വാഹനത്തിന്റെ വിലയും മോഡിഫിക്കേഷനും അടക്കം ഏകദേശം 2.5 ദശലക്ഷം (17.79 കോടി) ഡോളർ ഉടമ ചെലവാക്കിയിരുന്നു.

English Summary: Lamborghini Aventador Catches Fire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com