ട്രാവലറിന് പുതിയ രൂപവുമായി ഫോഴ്സ്, ഈ വർഷം പുറത്തിറങ്ങും
Mail This Article
അടുത്ത തലമുറ മൊബിലിറ്റി പ്ലാറ്റ്ഫോമുമായി ഫോഴ്സ് മോട്ടോഴ്സ്. ഫോഴ്സ് ട്രാവലറിന്റെ അടുത്ത തലമുറ വാഹനമാണ് ടി1 എൻ ആണ് പുതിയ മോബിലിറ്റി പ്ലാറ്റ്ഫോമിൽ കമ്പനി വികസിപ്പിച്ച ആദ്യ വാഹനം. ഈ വർഷം അവസാനത്തോടെ പുതിയ വാഹനം ഫോഴ്സ് വിപണിയിലെത്തിക്കും. സെഗ്‌മെന്റിൽ തന്നെ ആദ്യമെന്ന് പറയാവുന്ന നിരവധി ഫീച്ചറുകളും സുരക്ഷ സംവിധാനങ്ങളുമായിട്ടാണ് പുതിയ വാഹനം എത്തുക.
ഇലക്ട്രിക് വാഹനമായും ഉപയോഗിക്കാവുന്ന രീതിയിലാണ് പ്ലാറ്റ്ഫോമും വാഹനവും ഡിസൈൻ ചെയ്തിരിക്കുന്നത് എന്നാണ് ഫോഴ്സ് അറിയിച്ചത്. ടി1എന്‍ എന്ന് കോഡ്‌നാമത്തിൽ നാലു വർഷം മുമ്പ് ആരംഭിച്ച് പദ്ധതിക്കാണ് ഇപ്പോൾ വാഹന രൂപം കൈവന്നിരിക്കുന്നതെന്നും യാത്രക്കാരുടെ സുഖത്തിലും സൗകര്യത്തിലും സുരക്ഷയിലും രാജ്യാന്തര നിലവാരം പുലര്‍ത്തുന്ന പൂര്‍ണമായും ലോകോത്തര നിലവാരത്തിലുള്ള വാഹനമായിരിക്കും ഇതെന്നുമാണ് ഫോഴ്സ് പറയുന്നത്.
രാജ്യാന്തര വിപണിയേയും ലക്ഷ്യം വെച്ച് വികസിപ്പിക്കുന്ന ടി1എൻ പശ്ചിമേഷ്യ, ആഫ്രിക്ക, ആസിയാന്‍, സൗത്ത് അമേരിക്ക തുടങ്ങിയ സ്ഥലങ്ങളും പുറത്തിറങ്ങും. ബിഎസ് 6 നിലവാരത്തിലുള്ള ഡീസൽ എൻജിനാണ് ടി1എന്നിന് കരുത്തേകുന്നത്. 2020 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഈ വാഹനം പ്രദര്‍ശനത്തിന് എത്തും. 15 ലക്ഷം രൂപ മുതലായിരിക്കും വില എന്നാണ് പ്രതീക്ഷിക്കുന്നത്.