ADVERTISEMENT

ഇന്ത്യൻ എസ്‌യുവി കാർ വിപണിയിലെ തലതൊട്ടപ്പനായ ടാറ്റ സിയറ തിരിച്ചു വരുന്നു. 2000–ൽ നിർമാണം അവസാനിപ്പിച്ച വാഹനത്തിന്റെ ഇലക്ട്രിക് മോഡലിന്റെ കൺസെപ്റ്റ് ടാറ്റ ഒാട്ടോ എക്സ്പോ വേദിയിൽ പുറത്തിറക്കി. 

 

1991–ൽ പുറത്തിറങ്ങിയ സിയറയുടെ സ്മരണാർഥം അതുമായി സാമ്യമുള്ള ഡിസൈനോടെയാണ് ടാറ്റ ഇ–സിയറയുടെ കൺസെപ്റ്റും ഒരുക്കിയിരിക്കുന്നത്. 

തങ്ങളുടെ പുതിയ വാഹനമായ ആൾട്രോസ് നിർമിച്ചിരിക്കുന്ന ആൽഫാ പ്ലാറ്റ്ഫോമിൽ തന്നെയാണ് പുതിയ സിയറയുടെയും നിർമാണമെന്നാണ് സൂചന. പഴയ ഡിസൈനുമായി സാമ്യം ഉണ്ടെങ്കിലും പിറകിലെ വിൻഡോ ഒരു ഗ്ലാസ് കനോപ്പി കണക്കെയാണ് പുതിയ വാഹനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. 

 

പഴയ സിയറയിലെ 3 ഡോർ രീതി തന്നെയാണ് ടാറ്റ കൺസെപ്റ്റിലും ഉപയോഗിച്ചിരിക്കുന്നത്. അതായത് രണ്ടു ഡോറുകൾ മുന്നിലും മൂന്നാമത്തേത് വാഹനത്തിന്റെ ഇടതു വശത്തായി സ്ലൈഡിങ് രീതിയിൽ ക്രമീകരിച്ചിരിക്കുന്നു. സിയറയുടെ മറ്റു സാങ്കേതിക വിവരങ്ങളെക്കുറിച്ച് ടാറ്റ ഒന്നും പറഞ്ഞിട്ടില്ല. വാഹനം ഒൗദ്യോഗികമായി വിപണിയിൽ ഇറക്കുന്നതിനെക്കുറിച്ചും നിർമാതാക്കൾ സൂചന നൽകിയിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com