ഉപേക്ഷിച്ച ജീപ്പ്, ആദ്യ ഔദ്യോഗിക വാഹനത്തിന്റെ ശോചനീയാവസ്ഥയിൽ സങ്കടപ്പെട്ട് കണ്ണന്താനം
Mail This Article
എൺപതുകളിലും തൊണ്ണൂറുകളിലുമെല്ലാം ജീപ്പായിരുന്നു മലയോര മേഖലയിലെ താരം. കാടും മലയും താണ്ടുന്ന ജീപ്പ് അന്ന് സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വാഹനം പോലുമായിരുന്നു. അത്തരത്തിൽ ഓർമകൾ ഏറെയുള്ള ഒരു വാഹനത്തിന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് മുൻ കേന്ദ്രമന്ത്രിയും ഐഎഎസുകാരനുമായ അല്‍ഫോണ്‍സ് കണ്ണന്താനം. എന്നാൽ ആ പഴയകാല വാഹനത്തെ വീണ്ടും കണ്ട സന്തോഷത്തിലല്ല ജീപ്പിന്റെ ശോചനീയാവസ്ഥയിൽ സങ്കടപ്പെട്ടുകൊണ്ടാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
തന്റെ ഒൗദ്യോഗിക ജീവിതത്തിലെ ആദ്യ വാഹനമാണിതെന്നാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിക്കുന്നത്. 1981ല്‍ മൂന്നാര്‍/ ദേവികളും സബ് കലക്ടറായി ജോലിയില്‍ പ്രവേശിച്ചപ്പോള്‍ ഔദ്യോഗിക വാഹനമായി ലഭിച്ചത് മഹീന്ദ്ര ജീപ്പായിരുന്നു, KL 6 0842 എന്നായിരുന്നു ഇൗ വാഹനത്തിന്റെ നമ്പർ. എന്നാല്‍ ഇപ്പോള്‍ ഇൗ വാഹനം സബ് കലക്ടര്‍ ബംഗ്ലാവിന് സമീപം ഉപേക്ഷിച്ച നിലയിലാണെന്നും കണ്ണന്താനം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇൗ വാഹനം ഏറ്റെടുത്ത് സംരക്ഷിക്കുമോ എന്നാണ് പോസ്റ്റിന് താഴെ പലരും അദ്ദേഹത്തിനോട് ചോദിക്കുന്നത്.
English Summary: Alphonse Kannanthanam About His Old Jeep