ADVERTISEMENT

ദിവസ, മാസ നിരക്കുകളിൽ ഡ്രൈവറില്ലാതെ വാടകയ്ക്ക് ലഭിക്കുന്ന കാറുകൾക്ക് ജനപ്രീതി ഏറുന്ന കാലഘട്ടമാണിത്. മാറുന്ന അഭിരുചികൾക്ക് അനുസൃതമായി ചെറു യാത്രകൾക്കും ദൂരയാത്രകളും സൗകര്യപ്രദമായി സെൽഫ് ഡ്രൈവിങ് കാറുകളുമായി ഇവിഎം റെന്റ് എ കാർ വിപണന രംഗത്ത് വിപ്ലവം സൃഷ്ടിക്കുകയാണ്. വാഹനരംഗത്ത് പതിറ്റാണ്ടുകളുടെ പരിചയസമ്പത്തുള്ള ഇവിഎം ഗ്രൂപ്പിന്റെ കീഴില്‍ 51 കാറുകളുടെ ചെറിയ ശ്രേണിയുമായി തുടങ്ങിയ ഇവിഎം വീൽസ് ഉപയോക്താക്കളുടെ വിശ്വാസം നേടി അതിവേഗം മുന്നേറുകയാണ്.

ഇവിഎം ഗ്രൂപ്പിന്റെ മറ്റേത് സംരംഭത്തേയും പോലെ തന്നെ ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സേവനം വാഗ്ദാനം ചെയ്യുകയാണ് ഇവിഎം വീൽസും. പോക്കറ്റിലൊതുങ്ങുന്ന തുകയിൽ ദിവസ, മാസ വാടക പ്ലാനുകളിൽ 24/7 റോഡ് സൈഡ് അസിസ്റ്റസോടെ വാഹനം ലഭിക്കും. ചേരാനെല്ലൂർ, മരട്, കളമശ്ശേരി, പെരുമ്പാവൂർ, മൂവാറ്റുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, മലപ്പുറം എന്നിവിടങ്ങളിൽ നിലവിൽ ഇവിഎം വീൽസിന്റെ ഓഫീസുകളുണ്ട്.

ഇന്ന് 200–ഓളം റെന്റ് –എ– കാറുകൾ ഇവിഎം വീൽസിനുണ്ട്. വെറും 10 മാസങ്ങൾക്കുള്ളിലാണ് ഞങ്ങൾ റെന്റ്–എ–കാർ വ്യാപാരം ഇത്രയും വിപുലീകരിച്ചത്. ഉപഭോക്താക്കളുടെ ആവശ്യകതകൾ വിശകലനം ചെയ്യുകയും ഹാച്ച് ബാക്ക്, സെഡാൻ, ക്രോസ് ഓവർ, എസ് യുവി, എംയുവി 7 സീറ്റർ വാഹനങ്ങൾ എന്നിവയുടെ വൈവിധ്യപൂർണമായ സെലക്ഷൻ വാടക കാറുകളുടെ ശ്രേണിയിൽ ചേർക്കുകയും ചെയ്തു. മാനുവലിലും, ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലും ഈ വാഹനങ്ങൾ ലഭ്യമാണ്. ഒരു കാർ വാടകയ്ക്ക് എടുക്കുവാനും തിരിച്ചു നൽകാനും കഴിയുന്ന ഓഫീസുകളുടെ എണ്ണം വർധിപ്പിച്ചു.

ഉപഭോക്താവിന് ഇവിഎം വീൽസിന്റെ ഏതെങ്കിലും ഓഫീസുകളിൽ നിന്ന് കാർ വാടകയ്ക്ക് എടുക്കാൻ കഴിയും അല്ലെങ്കിൽ അവരുടെ വീടുകളിലോ റെയിൽവേ സ്റ്റേഷനുകളിലോ കേരളത്തിലെ വിമാനത്താവളങ്ങളിലോ എത്തിക്കും. ഉപഭോക്തൃ ആവശ്യകതയെ അടിസ്ഥാനമാക്കി റെന്റൽ പാക്കേജുകൾ കസ്റ്റമൈസ് ചെയ്യും. പ്രതിവാര, പ്രതിമാസ ബുക്കിംഗുകൾക്കായി വളരെ സൗകര്യപ്രദമായ പാക്കേജുകളുണ്ട്. എൻആർഐ പാക്കേജുകൾ വേറെയും. കേരള വിപണിയിൽ മാറ്റൊലികൊണ്ട റെന്റ്–എ–കാർ രംഗത്തെ മികച്ച വിജയത്തെ അടിസ്ഥാനമാക്കി ഇവിഎം വീൽസ് ചെന്നൈയിലും പ്രവർത്തനം ആരംഭിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com