ADVERTISEMENT

പുത്തൻ രൂപകൽപ്പനാ ശൈലിയുടെ അകമ്പടിയോടെ വൈദ്യുത വാഹന ആശയമായ പ്രൊഫെസി ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ കമ്പനി പുറത്തിറക്കി. കമ്പനിയുടെ ഭാവി വൈദ്യുത കാറുകളുടെ രൂപകൽപ്പനയിലേക്കുള്ള ചൂണ്ടുപലകയെന്നാണു ഹ്യുണ്ടേയ്, സെൻഷ്വസ് സ്പോർട്ടിനെസ് ഡിസൈൻ ശൈലി പിന്തുടരുന്ന പ്രൊഫെസിയെ വിശേഷിപ്പിക്കുന്നത്. ഏറോഡൈനമിക് രൂപകൽപ്പനയിൽ നിന്നു പ്രചോദിതമായി കൃത്യമായ അഴകളവുകളുള്ളതും ഇതിഹാസമാനങ്ങളുള്ളതുമായ ഛായാരൂപമെന്നാണു ഹ്യുണ്ടേയ് ‘പ്രൊഫെസി’യെ വിളിക്കുന്നത്. 

hyundai-prophecy
Hyundai Prophecy Concept

വൈദ്യുത വാഹന വിഭാഗത്തിനു പുതിയ നിലവാരം ഉറപ്പിക്കുന്ന ഇതിഹാസമാനങ്ങളുള്ള കാറാണ് പ്രൊഫെസിയിലൂടെ യാഥാർഥ്യമാവുന്നതെന്നു ഹ്യുണ്ടേയ് ഗ്ലോബൽ ഡിസൈൻ കേന്ദ്രം മേധാവി സാങ്യപ് ലീ അഭിപ്രായപ്പെട്ടു. ഹ്യുണ്ടേയിയുടെ രൂപകൽപ്പനാ സംഘത്തിനു പുതിയ അതിരുകൾ സൃഷ്ടിച്ചാണ് പ്രൊഫെസിയുടെ പിറവി. ഓപ്റ്റിമിസ്റ്റിക് ഫ്യൂച്ചറിസം എന്നാണു പ്രൊഫെസിയുടെ രൂപകൽപനയെ വിശേഷിപ്പിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. 

hyundai-prophecy-2
Hyundai Prophecy Concept

വാഹനങ്ങളും മനുഷ്യരുമായി വൈകാരികമായ ബന്ധം സാധ്യമാക്കാനാണ് ഈ പുതിയ ശൈലിയിലൂടെ ലക്ഷ്യമിട്ടിരിക്കുന്നതെന്നും ലീ വിശദീകരിച്ചു.കാമറ മോണിറ്ററിങ് സിസ്റ്റം(സി എം എസ്), പിക്സൽ ലൈറ്റുകൾ എന്നിവയോടെയാവും ‘പ്രൊഫെസി’യുടെ വരവ്. വൈദ്യുത പവർ ട്രെയ്ൻ കരുത്തേകുന്ന കാറിന് സ്വയം ഓടുന്ന വാഹന സാങ്കേതികവിദ്യയുടെയും പിൻബലമുണ്ടാവും. അതുകൊണ്ടുതന്നെ സ്റ്റീയറിങ്ങിനു പകരം വിമാനങ്ങളിലെ പോലെ ജോയ്സ്റ്റിക് ഉപയോഗിച്ചാവും കാറിന്റൈ നിയന്ത്രണം സാധ്യമാക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com