ADVERTISEMENT

ഏപ്രിൽ ഒന്നുമുതൽ ബിഎസ് 6 മലിനീകരണ നിയന്ത്രണ ചട്ടങ്ങൾ നിലവിൽ വരാനിരിക്കെ. ബിഎസ് 4 നാലു വാഹനങ്ങളുടെ റജിസ്ട്രേഷന് കൂടുതൽ സമയം അനുവദിക്കണമെന്ന് എഫ്എഡിഎ (ദ ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ). ബിഎസ് 4 വാഹനങ്ങൾ റജിസ്റ്റർ ചെയ്യാനുള്ള സമയം മാർച്ച് 31 വരെ എന്നത് നീട്ടി നൽകണം എന്നാണ് എഫ്എഡിഎ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടത്.

നേരത്തെ നിർമാതാക്കൾ ഈ ആവശ്യവുമായി സമീപിച്ചുവെങ്കിലും കോടതി അപേക്ഷ നിസരിക്കുകയായിരുന്നു. കോവിഡ് 19 ഡീലർഷിപ്പുകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചെന്നും ബിഎസ് 4 വാഹനങ്ങൾ വിറ്റു തീർക്കുക ബുദ്ധിമുട്ടാണെന്നും കാണിച്ചാണ് സുപ്രീം കോടതിയെ സമീപിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഡീലർഷിപ്പുകൾ പൂർണമായും പ്രവർത്തിക്കുന്നില്ല. വാഹനം വാങ്ങാൻ താൽപര്യം മിക്കവരും കാണിക്കുന്നില്ല. അതുകൊണ്ട് തന്നെ ബിഎസ് 4 സ്റ്റോക്ക് വിറ്റു തീർക്കാൻ കൂടുതൽ സമയം നൽകണമെന്നുമാണ് എഫ്എഡിഎ ആവശ്യപ്പെട്ടിരിക്കുന്നത്.

മലീനികരണ നിയന്ത്രണ ചട്ടം കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായാണ് ബിഎസ് 4 ൽ നിന്ന് ബിഎസ് 6 ലേക്ക് ഇന്ത്യൻ വാഹനലോകം മാറാനൊരുങ്ങുന്നത്. ബിഎസ് 5 നടപ്പാക്കിയാൽ ബിഎസ് 6 വീണ്ടും വൈകും എന്നുകാണിച്ചാണ് അത് ഒഴിവാക്കി ബിഎസ് 6 ലേക്ക് ഏപ്രിൽ ഒന്നുമുതൽ മാറുന്നത്. പുതിയ മാനദണ്ഡം പ്രകാരം ഏപ്രിൽ ഒന്നുമുതൽ രാജ്യത്ത് റജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളെല്ലാം ബിഎസ് 6 നിലവാരത്തിലുള്ളവയായിരിക്കണം.

English Summary: FADA approaches Supreme Court seeking BS4 deadline extension over COVID-19 epidemic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com