ADVERTISEMENT

കൊറോണ വൈറസ് ബാധ തിരിച്ചടി സൃഷ്ടിക്കുന്നതിനു മുമ്പേ ഇന്ത്യന്‍ നിര്‍മാതാക്കള്‍ വിറ്റത് ഭാരത് സ്‌റ്റേജ് ആറ്(ബി എസ് ആറ്) നിലവാരമുള്ള 10 ലക്ഷത്തോളം വാഹനങ്ങള്‍. പല നിര്‍മാതാക്കളുടെ ബിഎസ്ആറ് നിലവാരമുള്ള എന്‍ജിന്‍ ഘടിപ്പിച്ച മോഡലുകള്‍ വില്‍പനയ്ക്ക് എത്തിച്ചിട്ടില്ല. എന്നാല്‍ ചില പ്രമുഖ നിര്‍മാതാക്കള്‍ ഒരു വര്‍ഷത്തോളം മുമ്പേ ബി എസ് ആറ് മോഡലുകളുടെ വില്‍പന തുടങ്ങിയിരുന്നു. കഴിഞ്ഞ ഒന്നിനാണു രാജ്യത്ത് ബി എസ് ആറ് നിലവാരം പ്രാബല്യത്തിലെത്തിയത്. എന്നാല്‍ മികച്ച ആസൂത്രണവും ആഗോള സഖ്യങ്ങളും ബി എസ് ആറ് നിലവാരമുള്ള മോഡലുകളുമായി ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിച്ച നിര്‍മാതാക്കളുമൊക്കെ ചേര്‍ന്നാണ് ഒറ്റ വര്‍ഷത്തിനിടെ 10 ലക്ഷം യൂണിറ്റ് വില്‍പ്പന നേടിയെടുത്തത്. 

രാജ്യത്തെ യാത്രാവാഹന വിപണിയെ നയിക്കുന്ന മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് തന്നെയാണ് ഇതുവരെയുള്ള ബി എസ് ആറ് നിലവാരമുള്ള മോഡലുകളുടെ വില്‍പനയിലും മുന്നില്‍. ബി എസ് ആറ് നിലവാരമുള്ള എന്‍ജിന്‍ ഘടിപ്പിച്ച ഏഴര ലക്ഷത്തോളം കാറുകളാണ് മാരുതി സുസുക്കി വിറ്റത്. ദക്ഷിണ കൊറിയന്‍ നിര്‍മാതാക്കളായ ഹ്യുണ്ടേയ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡാവട്ടെ ബി എസ് ആറ് നിലവാരമുള്ള 1.23 ലക്ഷത്തോളം കാറുകളാണ് ഇതുവരെ വിറ്റത്. 

ഹ്യുണ്ടേയിയുടെ സഹസ്ഥാപനവും ഇന്ത്യന്‍ വിപണിയിലെ നവാഗതരുമായ കിയ മോട്ടോര്‍ ബി എസ് ആറ് ശ്രേണിയുമായാണ് അരങ്ങേറ്റം കുറിച്ചത്. വില്‍പ്പന തുടങ്ങി മാസങ്ങള്‍ക്കുള്ളില്‍ കിയ മോട്ടോര്‍ 84,971 വാഹനങ്ങളാണു വിറ്റത്. പുതുമുഖങ്ങളായ എം ജി മോട്ടോര്‍ ഇന്ത്യയുടെ നാലായിരത്തോളം ബി എസ് ആറ് മോഡലുകള്‍ വിറ്റു. ജാപ്പനീസ് നിര്‍മാതാക്കളായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറും(ടി കെ എം) ബി എസ് ആറ് നിലവാരമുള്ള 39,000 വാഹനങ്ങള്‍ വിറ്റിട്ടുണ്ട്. ബി എസ് ആറ് നിലവാരമുള്ള ഇന്ധനലഭ്യതയിലെ പരിമിതികളായിരുന്നു ഇത്തരം കാറുകളുടെ വില്‍പ്പനയിലെ വെല്ലുവിളിയെന്ന് ടി കെ എം സീനിയര്‍ വൈസ് പ്രസിഡന്റ് (സെയില്‍സ് ആന്‍ഡ് സര്‍വീസ്) നവീന്‍ സോണി അഭിപ്രായപ്പെട്ടു. ടൊയോട്ടയുടെ മോഡല്‍ ശ്രേണി ജനുവരിയില്‍ തന്നെ ബി എസ് ആറ് നിലവാരം കൈവരിച്ചിരുന്നു. മാര്‍ച്ച് അവസാനം വരെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും ടാറ്റ മോട്ടോഴ്‌സും ചേര്‍ന്ന് ബി എസ് ആറ് നിലവാരത്തിലുള്ള ഏഴായിരത്തോളം യൂണിറ്റും വിറ്റിട്ടുണ്ട്. 

ഇന്ത്യയില്‍ ഇതുവരെയുള്ള ബി എസ് ആറ് കാര്‍ വില്‍പ്പന കണക്ക്(നിര്‍മാതാവ്, വില്‍പന എന്ന ക്രമത്തില്‍):

മാരുതി സുസുക്കി - 7,50,000

ഹ്യുണ്ടേയ് മോട്ടോര്‍ - 1,23,000

കിയ മോട്ടോര്‍ - 84,971ട

ടൊയോട്ട കിര്‍ലോസ്‌കര്‍ - 39,000

എം ജി മോട്ടോര്‍ - 4,000.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com