ADVERTISEMENT

റെഡിഗോയുടെ പുതിയ പതിപ്പിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് ഡാറ്റ്സണ്‍. അടിമുടി മാറ്റങ്ങളുമായി ഉടന്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന റെഗിഗോയുടെ ചിത്രങ്ങളാണ് കമ്പനി പുറത്തുവിട്ടിരിക്കുന്നത്. വലിയ ഗ്രില്ലും എൽ ഷെയ്പ്പിലുള്ള ഡേറ്റം റണ്ണിങ് ലാംപുകളുമുണ്ട് പുതിയ മോഡലിൽ. കൂടാതെ പുതിയ ബംബര്‍, അലോയ് വീലുകൾ, എൽഇഡി ടെയിൽ ലാംപ് തുടങ്ങി നിരവധി പുതുമകളുമുണ്ടാകും.

datsun-redigo-1
RediGo

വാഹനത്തിന്റെ അടിസ്ഥാന ഡിസൈനിൽ കാര്യമായ മാറ്റങ്ങളില്ലെങ്കിലും ഇന്റീരിയറിൽ കൂടുതൽ സ്ഥല സൗകര്യങ്ങളുമായിട്ടാകും പുതിയ മോഡൽ എത്തുക. പൂർണമായും മാറ്റങ്ങൾ വരുത്തിയ ഇന്റീരിയറായിരിക്കും കാറിന് എന്നാണ് പ്രതീക്ഷ. എന്നാൽ അതിന്റെ വിവരങ്ങള്‍ കമ്പനി പുറത്തിവിട്ടില്ല. ടച്ച് സ്ക്രീന്‍ ഇന്‍‌ഫൊടൈൻമെന്റ് സിസ്റ്റവും പുതിയ ഡാഷ്ബോർഡും മീറ്റർ കൺസോളും റെഡിഗോയ്ക്ക് ലഭിച്ചേക്കാം.

ബിഎസ് 6 നിലവാരത്തിലുള്ള 800 സിസി എൻജിനും 1 ലീറ്റർ എൻജിനുമായിരിക്കും വാഹനത്തിൽ ഇടം പിടിക്കുക. മാനുവൽ, ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ എന്നീ ഗിയര്‍ബോക്സുകളിൽ പുതിയ വാഹനം ലഭിക്കും. ഇന്ത്യയിൽ ഉടന്‍ നിലവില്‍ വരുന്ന ക്രാഷ് ടെസ്റ്റ് വിജയിക്കുന്ന രീതിയിലായിരിക്കും പുതിയ വാഹനത്തിന്റെ ഡിസൈൻ. മാരുതി ഓൾട്ടോ, റെനൊ ക്വിഡ് തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കാനെത്തുന്ന റെഡിഗോ ഉടന്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English Summary: Datsun Redigo facelift teaser reveals design changes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com