ADVERTISEMENT

കോവിഡാനന്തര കാലത്തിലെ ബിസിനസ് ആവശ്യകതകൾ മനസ്സിലാക്കി കോൺടാക്റ്റ്‍ലെസ് എക്സ്പീരിയൻസ് അവതരിപ്പിച്ച് ബിഎംഡബ്ല്യു ഇന്ത്യ. വീട്ടിലിരുന്ന് തന്നെ ബിഎംഡബ്ല്യുവിന്‍റെ പുതിയ കാറുകളും പ്രീ-ഓൺഡ് കാറുകളും നോക്കി വാങ്ങാൻ കഴിയുന്ന www.bmw-contactless.in എന്നവെബ്സൈറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. 

വാഹനങ്ങൾ വാങ്ങുന്നതിനൊപ്പം സർവീസ് ബുക്ക് ചെയ്യാനും പേയ്മെന്‍റ് നടത്താനും ഇതിലൂടെ സാധിക്കും. ഉപഭോക്താക്കളുടെ സംശയങ്ങൾക്ക് മറുപടി പറയാൻ ഡീലർഷിപ്പ് പ്രതിനിധികൾ ഓൺലൈനിൽ ഉണ്ടാകും. പുതിയ വാഹനങ്ങൾ വാങ്ങുന്നവർക്ക് അവർ ആവശ്യപ്പെടുന്നസ്ഥലത്ത് വാഹനവും ഡോക്യുമെന്‍റുകളും സാനിറ്റൈസ് ചെയ്‍ത് എത്തിച്ചുനൽകും. കൂടാതെ സർവീസിനുള്ള വാഹനങ്ങളും ഇത്തരത്തിൽ ഉപഭോക്താവ് പറയുന്ന സ്ഥലത്ത് വന്ന് പിക്കപ്പ് ചെയ്ത് തിരികെയെത്തിക്കുമെന്നും ബിഎംഡബ്ല്യു അറിയിക്കുന്നു.

English Summary: BMW India Contactless Experience online booking

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com