ADVERTISEMENT

തിരക്കുള്ള റോഡിലൂടെ അതിവേഗം കടന്നുപോകുന്ന വാഹനങ്ങൾ, പെട്ടെന്ന് ആകാശത്ത് വിമാനം ദൃശ്യമാകുന്നു അടുത്ത വിമാനത്താവളത്തിലേയ്ക്കായിരിക്കും അതെന്ന് കരുതുന്നതിന് മുമ്പ് ഹൈവേയിൽ കാറിന് തൊട്ടടുത്ത് ലാൻഡ് െചയ്യുന്നു. എങ്ങനെ ഞെട്ടാതിരിക്കും. അമേരിക്കയിലെ ക്യാൻസ് സിറ്റിയിൽ ലീസമ്മിറ്റ് ഹൈവേയിലാണ് സംഭവം.

രണ്ടു എൻജിനുകളിൽ ഒന്നിന്റെ പ്രവർത്തനം നിലച്ചതിനെ തുടർന്ന് പൈലറ്റ് വിമാനം അടിയന്തിരമായി നിലത്തിറക്കുകയായിരുന്നു. വിമാനം താഴ്ന്ന് പറക്കുന്നത് കണ്ട കാർ യാത്രികനാണ് മൊബൈലിൽ വിഡിയോ പകർത്തിയത്. ആറു പേർക്ക് യാത്ര ചെയ്യാവുന്ന ബീച്ച്ക്രാഫ്റ്റിന്റെ ബിച്ച് ഡി 50 എന്ന ചെറുവിമാനമാണ‍് ഹൈവേയിൽ ലാൻഡ് ചെയ്തത്.

ഹൈവേയിൽ സുരക്ഷിതമായി ലാൻഡുചെയ്ത വിമാനം പിന്നീട് തൊട്ടടുത്ത വിമാനത്താവളത്തിലേക്ക് റോഡുമാർഗം കൊണ്ടുപോയി. എൻജിൻ തകരാർ കണ്ടയുടൻ വിമാനം സുരക്ഷിതമായി ഇറക്കാൻ സാധിച്ചതുകൊണ്ട് ആർക്കും പരിക്കുകളില്ലെന്നും പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം കാനഡയിലും സമാന സംഭവം നടന്നിരുന്നു.

English Summary: Small Plane Makes Emergency Landing amid Highway Traffic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com