ADVERTISEMENT

സൂപ്പർകാർ സ്വന്തമാക്കി ഇരുപതാം മിനിറ്റിൽ ചെറിയൊരു തകരാർ സംഭവിച്ച് നടുറോഡിൽ നിന്നു പോകുക, റോഡിൽ നിന്ന് മാറ്റാൻ സമയം കിട്ടുന്നതിന് മുൻപ് തന്നെ മറ്റൊരു വാഹനം ഇടിച്ച് പുതിയ കാർ തകരുക. അതും ഇന്ത്യൻ വില ഏകദേശം 4 കോടി രൂപ വില വരുന്ന ലംബോർഗിനി. നിർഭാഗ്യം എന്നല്ലാതെ മറ്റൊന്നും ഇതിനെക്കുറിച്ച് പറയാനാകില്ല.

ലണ്ടനിലാണ് സംഭവം നടന്നത്. വാഹനം ഷോറൂമിൽ നിന്നിറക്കി റോഡിലൂടെ ഓടിക്കുമ്പോൾ ചെറിയ സാങ്കേതിക തകരാർ കാരണം നിന്നുപോയി. അതു പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിന്നിൽ നിന്നെത്തിയ വാൻ സൂപ്പർകാറിനെ ഇടിച്ചു തകർത്തത്.

വാൻ ഡ്രൈവർക്ക് ചെറിയ പരിക്കേറ്റെന്നും ബാക്കി ആർക്കും കുഴപ്പങ്ങളൊന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്. ലംബോർഗിനിയുടെ ഹുറാകാൻ സ്പൈഡറാണ് അപകടത്തിൽ പെട്ടത്. യുകെയിൽ 200000 യൂറോയാണ് വാഹനത്തിന്റെ വില. ഇന്ത്യയിൽ ലഭ്യമായി മോഡലിന്റെ എക്സ്ഷോറൂം വില ഏകദേശം നാലുകോടി രൂപയാണ്.

English Summary: Lamborghini Crashes Just 20 Minutes After Purchase

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com