കേരളത്തിൽ 4 എണ്ണം, ഇന്ത്യയ്ക്ക് ആകെ 20: അതിലൊന്ന് ചാക്കോച്ചന് സ്വന്തം
Mail This Article
അറുപതു വർഷ എംബ്ലവും പ്രത്യേക സവിശേഷതകളുമായി എത്തുന്ന മിനി കൂപ്പറിന്റെ പ്രത്യേക പതിപ്പിനെ സ്വന്തമാക്കിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ നടൻ കുഞ്ചാക്കോ ബോബൻ. ലോകത്ത് 3000 അറുപത് വർഷ സ്പെഷ്യൽ എഡിഷനുകളാണ് പുറത്തിറങ്ങുന്നത്. അതിൽ 20 എണ്ണമാണ് ഇന്ത്യയ്ക്കായി അനുവദിച്ചത്, കേരളത്തിന് ലഭിച്ചത് 4 എണ്ണം മാത്രം. അതിൽ ഒന്നാണ് നടൻ കുഞ്ചാക്കോ ബോബൻ സ്വന്തമാക്കിയത്. കൊച്ചിയിലെ ബിഎംഡബ്ല്യു മിനി ഡീലർഷിപ്പായ ഇവിഎം ഓട്ടോക്രാഫ്റ്റിലിൽ നിന്നാണ് താരം വാഹനം വാങ്ങിയത്.
ബ്രിട്ടനിൽ ചെറുകാറുകളുടെ പുതിയൊരു യുഗ പിറവിയായിരുന്നു 1959 മിനിയിലൂടെ സംഭവിച്ചത്. ഇരുപതാം നൂറ്റാണ്ടിൽ ആളുകളെ ഏറ്റവും സ്വാധീനിച്ച കാറുകളിൽ രണ്ടാം സ്ഥാനത്തെത്തിയ മിനി 60 വർഷം ആഘോഷിച്ചത് അടുത്തിടെയാണ്. ഇതിന്റെ ഭാഗമായാണ് പ്രത്യേക പതിപ്പ് കമ്പനി പുറത്തിറക്കിയത്.
രാജ്യാന്തര വിപണിയിൽ 3 ഡോർ, 5 ഡോർ വകഭേദങ്ങളിൽ നാലു എൻജിൻ വകഭേദങ്ങളിൽ മിനി കൂപ്പർ ലഭ്യമാണ്. ഇന്ത്യയിൽ 3 ഡോർ കൂപ്പർ എസ് വകഭേദത്തിൽ മാത്രമേ പ്രത്യേക പതിപ്പുള്ളൂ. രണ്ടു ലീറ്റർ പെട്രോൾ എൻജിൻ ഉപയോഗിക്കുന്ന കാറിന് 192 ബിഎച്ച്പി കരുത്തും 280 എൻഎം ടോർക്കുമുണ്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാൻ 6.7 സെക്കന്റുകൾ മാത്രം മതി ഈ വാഹനത്തിന്. ഏകദേശം 40 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.
English Summary: Kunchako Boban Bought Mini Cooper 60 yrs Edition