ADVERTISEMENT

ജാവ പെരക്കിന്റെ വിതരണം ജൂലൈ 20 മുതല്‍ ആരംഭിക്കുമെന്ന് ക്ലാസിക്ക് ലെജന്‍ഡ്‌സ്. കഴിഞ്ഞ വർഷം നടന്ന ജാവയുടെ അരങ്ങേറ്റത്തിലെ പ്രധാന താരമായിരുന്നു പെരക്. ജാവ ക്ലാസിക്, ജാവ 42 എന്നീ മോഡലുകൾക്കിടയിൽ വ്യത്യസ്തനായി നിന്ന പെരക്കിനെ അന്ന് കമ്പനി പുറത്തിറക്കിയിരുന്നില്ല. പിന്നീട് വിപണിയിലെത്തിയ പെരകിന്റെ വിതരണമാണ് ജൂലൈ 20 ആരംഭിക്കുന്നത്. നേരത്തെ ഏപ്രിലിൽ ആരംഭിക്കാനായിരുന്നു പദ്ധതിയെങ്കിലും ലോക്‌ഡൗൺ മൂലം നീണ്ടുപോകുകയായിരുന്നു. ബോബർ സ്റ്റൈലിലുള്ള ഈ ബൈക്കിന്റെ വില 1.94 ലക്ഷം രൂപയാണ്.

ബിഎസ്‍ 6 നിലവാരത്തിലുള്ള 334 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍കൂള്‍ഡ് എൻജിനാണ് വാഹനത്തിന് കരുത്തേകുക. 30.6 പിഎസ് കരുത്തും 32.74 എന്‍എം ടോര്‍ക്കുമുണ്ട് ഈ എൻജിന്, ആറു സ്പീഡാണ് ഗിയർബോക്സ്. ക്ലാസിക്ക് മോട്ടർസൈക്കിളുകളുടെ സമവാക്യം തന്നെ മാറ്റാൻ പോന്ന രൂപഭംഗിയാണ് പെരക്കിന് എന്നാണ് ജാവ പറയുന്നത്. വിപണിയിലെ ഏതൊരു ബൈക്കിനേയും വെല്ലുവിളിക്കുന്ന രൂപഗുണത്തിലെത്തുന്ന പെരക് യുവാക്കൾക്ക് ഹരമാകുമെന്നാണ് ജാവയുടെ പ്രതീക്ഷ.

ജാവ ഡീലര്‍മാരുടെ വ്യത്യസ്ത ഫൈനാന്‍സിങ് ഓഫറുകളും പേരക്കിന് നൽകുന്നുണ്ടെന്നാണ് ജാവ പറയുന്നത്. ആദ്യ മൂന്ന് ഇഎംഐകളില്‍ 50 ശതമാനം ഇളവ്, മാസം 6666 രൂപ വരുന്ന പ്രത്യേക ഇഎംഐകള്‍, രണ്ടു വര്‍ഷത്തേക്ക് 8000 രൂപയും മൂന്ന് വര്‍ഷത്തേക്ക് 6000 രൂപയും വരുന്ന ഇഎംഐ പ്ലാനുകള്‍, വരുമാന തെളിവുകള്‍ ഇല്ലാതെ പൂജ്യം ഡൗണ്‍ പേയ്‌മെന്റില്‍ 100 ശതമാനം വായ്പ തുടങ്ങിയവ ഫൈനാന്‍സിങില്‍ ചിലതാണ്.

2019 നവംബര്‍ 15ന് ഔദ്യോഗികമായി അവതരിപ്പിച്ച ജാവ പെരെക്കിന്റെ ബുക്കിങ് ജനുവരി ഒന്നിനാണ് ആരംഭിച്ചത്. ഡിസ്‌പ്ലേ, ടെസ്റ്റ് റൈഡ്, ബുക്കിങ് എന്നിവകള്‍ക്കായി ജാവ ഡീലര്‍ഷിപ്പുകളില്‍ മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയിലുടനീളം ലഭ്യമായിരുന്നു.

English Summary: Jawa Perak Commence From July 20

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com