ADVERTISEMENT

ഇന്ത്യൻ യുവത്വത്തിന്റെ മനസിൽ മാച്ചോമാൻ സ്ഥാനമാണ് ജിപ്സിക്ക്. ജപ്പാനിലെ സുസുക്കിയുടെ ജിമ്നി ഇന്ത്യയിൽ ജിപ്സിയായി എത്തിയപ്പോൾ നാം ഇരുകൈയും നീട്ടി സ്വീകരിച്ചു. കാടും മലയും താണ്ടാൻ ഇന്ത്യൻ സൈന്യം വരെ ഉപയോഗിക്കുന്ന ജിപ്സി എന്നും കരുത്തിന്റെ പര്യായമാണ്.

നിർമാതാക്കളായ മാരുതിയെപ്പോലും അമ്പരപ്പിക്കുന്ന രൂപഭംഗിയുള്ള ജിപ്സിയുമായി എത്തിയിരിക്കുന്നു കോട്ടയം മേവെള്ളൂർ ബിഎസ്എൻഎല്ലിലെ ജീവനക്കാരനായ ബിപിൻ മോഹൻ എന്ന യുവാവ്. ഈ ജിപ്സി മാരുതിക്കുപോലും നിർമിക്കാനാവില്ല, കാരണം ഇത് കൈവെള്ളയിൽ ഒതുങ്ങും. ജിപ്സിയുടെ മിനിയേച്ചർ രൂപമാണ് ബിപിൻ നിർമിച്ചിരിക്കുന്നത്. ഓഫ്റോഡ് ഗിയറുകളുമായി നിർമിച്ചിരിക്കുന്ന ഈ ജിപ്സി കണ്ടാൽ ആരുമൊന്ന് കൊതിച്ചുപോകും.

miniature-gypsy-2
Bipin Mohan with Miniature Gypsy

ജിപ്സിയുടെ രൂപവടിവ് ചോരാതെ പെർഫെക്ഷനിലാണ് ബിപിൻ ഈ മിനിയേച്ചർ ഒരുക്കിയിരിക്കുന്നത്. ഒർജിനലിനെ വെല്ലുന്ന പെർഫെക്ഷൻ എന്നാണ് വാഹനം കാണുന്നവരെല്ലാം ഒറ്റവാക്കിൽ പറയുന്നത്. പിവിസി ഫോം ഷീറ്റും മൗണ്ട് ബോർഡും അലുമിനിയം വയറുകളുമാണ് വാഹനം നിർമിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. ടയറുകൾ മാത്രം ഒരു ടോയ്കാറിന്റേത്, ബൈക്കിയെല്ലാം കൈകൾകൊണ്ട് രൂപപ്പെടുത്തിയെടുത്തതാണെന്നും ബിപിൻ പറയുന്നു.

നേരത്തെ ലോക്ഡൗൺ കാലത്തെ രണ്ടാഴ്ചത്തെ അധ്വാനത്തിന്റെ ഫലമായി നിർമിച്ച കുഞ്ഞൻ സൈക്കിൾ എറെ പ്രശംസകൾ നേടിയിരുന്നു. പേനയുടെ റീഫില്ലറും സിറിഞ്ചും പിവിസി ഫോം ഷീറ്റും മൊട്ടുസൂചിയും അലുമിനിയം കമ്പികളുമാണ് ഈ സൈക്കിൾ നിർമിക്കുന്നതിന്റെ അസംസ്കൃത വസ്തുക്കൾ.

miniature-gypsy-5

സൈക്കിൾ മുതൽ റോൾസ് റോയ്സ് കാറിന്റെ വരെ മിനിയേച്ചർ ബിപിൻ ഉണ്ടാക്കിയിട്ടുണ്ട്. കുട്ടിക്കാലത്തു തുടങ്ങിയ ഹോബി കൗമാരത്തിലേക്കും യൗവനത്തിലേക്കും കൂടെകൂട്ടി. ഒഴിവു സമയം കിട്ടുമ്പോഴെല്ലാം മിനിയേച്ചർ വാഹനങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് ബിപിൻ പറയുന്നു.

English Summary: Miniature Gypsy Made By Bipin Mohan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com