ADVERTISEMENT

പ്രീമിയം മോട്ടോർ സൈക്കിൾ ബ്രാൻഡായ ജാവ പെരക്കുമായി സഹകരിക്കാൻ പ്രമുഖ ടയർ നിർമാതാക്കളായ സീയറ്റ് ടയേഴ്സ് രംഗത്ത്. പുതിയ അവതരണമായ ‘പെരക്’ മുതലാവും ജാവ – സീയറ്റ് സഖ്യം പ്രാബല്യത്തിലെത്തുക. ജാവ പെരകിനായി സൂം ക്രൂസ് എന്ന പുത്തൻ ടയർ തന്നെ സീയറ്റ് വികസിപ്പിച്ചിട്ടുണ്ട്. 

ഉയർന്ന വേഗത്തിൽ മികച്ച നിയന്ത്രണവും മെച്ചപ്പെട്ട യാത്രാസുഖവും ഉറപ്പു നൽകും വിധമാണു സൂം ക്രൂസ് ടയറുകളുടെ രൂപകൽപ്പനയെന്നു സീയറ്റ് വിശദീകരിക്കുന്നു. ‘പെരകി’ന്റെ മുന്നിൽ ഘടിപ്പിക്കാനായി 100/90 – 18, പിന്നിലേക്ക് 140/70 — 17 വലിപ്പത്തിലുള്ള ‘സൂം ക്രൂസ്’ ടയറുകളാണു സീയറ്റ് ലഭ്യമാക്കുന്നത്.

ജാവ മോട്ടോർ സൈക്കിൾ പോലുള്ള പ്രീമിയം മോട്ടോർ സൈക്കിൾ ബ്രാൻഡുമായി സഹകരിക്കാൻ അവസരം ലഭിച്ചതിൽ ആഹ്ലാദമുണ്ടെന്നു സീയറ്റ് ടയേഴ്സ് ചീഫ് മാർക്കറ്റിങ് ഓഫിസർ അമിത് തൊലാനി അഭിപ്രായപ്പെട്ടു. അവതരണവേള മുതൽ മികച്ച പ്രതികരണമാണു ജാവ പെരക് സൃഷ്ടിച്ചത്. ഉപയോക്താക്കളുടെ പ്രതീക്ഷകളോടു കിട പിടിക്കുന്ന സൂം ക്രൂസ് ടയറുകളാണു ബൈക്കിനായി സീയറ്റ് വികസിപ്പിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഹെവിഡ്യൂട്ടി ട്രക്കുകൾ, ബസ്സുകൾ, ലഘു വാണിജ്യ വാഹനങ്ങൾ, കാറുകൾ, മോട്ടോർ സൈക്കിളുകൾ തുടങ്ങിയവയ്ക്കായി പ്രതിവർഷം 1.50 കോടിയോളം ടയറുകളാണു സീയറ്റ് നിർമിക്കുന്നത്. 

English Summary: Jawa Perak With Zoom Tyres Introduced

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com