ഫെരാരി സൂപ്പർകാർ സ്വന്തമാക്കി അനസ് ഇടത്തൊടിക
Mail This Article
×
സൂപ്പർകാറുകൾ ഏതൊരു വാഹന പ്രേമിയുടേയും സ്വപ്നമാണ്. ഫെരാരിയും ലംബോർഗിനിയുമെല്ലാം സ്വപ്നം കാണാത്ത യൗവനം ആർക്കുമുണ്ടാകില്ല. അങ്ങനെയൊരു സ്വപ്നം സഫലമാക്കിയിരിക്കുന്നു ഇന്ത്യൻ ഫുട്ബോൾ ടീം പ്രതിരോധതാരവും മുൻ കേരളാ ബ്ലാസ്റ്റേഴ്സ് താരവുമായ അനസ് ഇടത്തൊടിക.
ഫെരാരിയുടെ 458 ആണ് ദുബായിൽ താരം സ്വന്തമാക്കിയത്. ഫെരാരിയുടെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് ഫെരാരി 458. 4.5 ലീറ്റർ എൻജിൻ ഉപയോഗിക്കുന്ന കാറിന് ഏകദേശം 570 പിഎസ് കരുത്തും 540 എൻഎം ടോർക്കുമുണ്ട്. പുതിയ വാഹനം സ്വന്തമാക്കിയ വിവരം അനസ് സമൂഹമാധ്യമങ്ങളിലൂടെയാണ് ആരാധകരെ അറിയിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.