പഴയ ആനവണ്ടി ഇനി ഫുഡ് ട്രക്ക്, പുതിയ ആശയവുമായി കെഎസ്ആർടിസി
Mail This Article
തട്ടുകടകൾ വഴിമാറി ഫുഡ് ട്രക്ക് എന്ന ആശയം മുന്നോട്ടു വന്നുകഴിഞ്ഞു. നമ്മുടെ നഗരങ്ങളിൽ ഇപ്പോൾ ഇത്തരം ധാരാളം ഫുഡ്ട്രക്കുകള്‍ കാണാൻ സാധിക്കും. പഴയ വാഹനങ്ങൾ ഫുഡ്ട്രക്കുകളാക്കി മാറ്റുന്ന ഈ രീതി പിന്തുടർന്ന് കെഎസ്ആർടിസിയും. ഉപയോഗശൂന്യമായ ബസുകൾ ഫുഡ് ട്രക്കുകളാക്കി മാറ്റുകയാണ് കെഎസ്ആർടിസി.
ബസുകൾ നശിച്ചു പോകുന്നതിനിട വരുത്താതെ പുനരുപയോഗിക്കാൻ സാധിക്കുന്ന ഫുഡ് ട്രക്ക് പദ്ധതിയ്ക്കാണ് കെഎസ്ആർടിസി തുടക്കം കുറിച്ചിരിക്കുന്നത്. മിൽമയുമായി സഹകരിച്ച് നിർമിച്ച ആദ്യ ഫുഡ്ട്രക്ക് തിരുവനന്തപുരത്താണ് സ്ഥാപിച്ചിരിക്കുന്നത്. കെഎസ്‍ആർടിസിയുടെ ഫുഡ് ട്രക്കിന്റെ ചിത്രങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.
ഫുഡ് ട്രക്കിന്റെ ഭാഗമായി കൂടുതൽ പേർക്ക് തൊഴിൽ നൽകാനും സാധിക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഈ മാതൃകയിൽ കൂടുതൽ വിൽപനകേന്ദ്രങ്ങൾ സ്ഥാപിക്കാനും സർക്കാർ തീരുമാനിച്ചു എന്നും മുഖ്യമന്ത്രി അറിയിച്ചു.
English Summary: Old KSRTC Buses Will Be Transformed into Food Truck