ടാക്സ് അടച്ച് വാങ്ങി ഫിറ്റ് ചെയ്തു, മോട്ടർവാഹന വകുപ്പ് പിഴ ഈടാക്കി; സംഗീത സംവിധായകൻ
Mail This Article
വാഹനങ്ങളിലെ ആഫ്റ്റർ മാർക്കറ്റ് ഫിറ്റിങ്ങുകൾക്ക് മോട്ടർ വാഹന വകുപ്പ് പിഴ ഈടാക്കുന്നതിൽ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. നിയമം അനുശാസിക്കാത്തത് വാഹനത്തിൽ പിടിപ്പിച്ചാൽ പിഴ ഈടാക്കുമെന്നാണ് മോട്ടോർ വാഹന വകുപ്പ് പറയുന്നത്. തന്റെ വാഹനത്തിന് പിഴ ചുമത്തിയതിൽ പ്രതിഷേധിച്ച് രംഗത്ത് വന്നിരിക്കുയാണ് സംഗീത സംവിധായകൻ സൂരജ് എസ് കുറുപ്പ്. കാറിൽ അലോയ് വീൽ ഘടിപ്പിച്ചതിനാണ് ചെയ്തതിനാണ് പിഴ ഈടാക്കിയതെന്നും സൂരജ് പറയുന്നു.
സൂരജിന്റെ പോസ്റ്റ് ഇങ്ങനെ
കുമ്പിടിയാണ് കുമ്പിടി. ഒരേ സമയം ഇടപ്പള്ളിയിലും, കടവന്ത്രയിലും ഒക്കെ കിടന്നു കറങ്ങുന്നുണ്ട് ഒരു ദിവസം ഇങ്ങനെ വേണം തുടങ്ങാൻ. ഒരു എംവിഡി ലൈറ്റ് പിടിപ്പിച്ച വണ്ടി സൈഡിൽ കൂടെ പോയ പോലെ തോന്നി.
പോയ വഴി ഒരു മെസേജ് അയച്ചേച്ചും ആണ് പൊയതെന്ന് തോന്നുന്നു. കാറിന്റെ അലോയ്‌സ് ഇഷ്ടപ്പെട്ടിട്ടാകും എന്നാണ് എന്റെ ഒരു ഇത്. കാശുകൊടുത്ത്, ടാക്സും കൊടുത്ത് വാങ്ങിച്ചു ഇടുന്നതാണ്. കാറിൽ എക്സ്ട്രാ ഫിറ്റിങ്സ് പബ്ലിക് ആയിട്ട് ടാക്സും ഉൾകൊള്ളിച്ചു കടകളിൽ ആണല്ലോ വിൽക്കുന്നത്.
ഡോണ്ട് വറി. അങ്ങനെ വിറ്റു പോയാലെ ഞമ്മക്ക് ഫൈൻ അടിക്കാൻ പറ്റു. ഹാ....പറ്റിയത് പറ്റി. എല്ലാരും തൈപ്പിച്ചോ ഒരെണ്ണം.
English Summary: Sooraj S Kurup About MVD Fine