ADVERTISEMENT

കോഴിക്കോട്∙ അപേക്ഷകരെ വലച്ച് ഓൺലൈൻ ലേണേഴ്സ് ടെസ്റ്റിലെ സാങ്കേതിക പ്രശ്നങ്ങൾ.  അപേക്ഷിച്ച ശേഷം വളരെ വൈകി ടെസ്റ്റിനുള്ള തീയതി അനുവദിക്കുക, ടെസ്റ്റ് പൂർത്തിയാകുന്നതിനു മുൻപ് ലോഗ് ഔട്ട് ആകുന്നു, തിരികെ ലോഗിൻ ചെയ്യാൻ സാധിക്കുന്നില്ല തുടങ്ങി ഒട്ടേറെ പരാതികളാണ് കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായി നടത്തുന്ന ഡ്രൈവിങ് ലേണേഴ്സ് ടെസ്റ്റിനെക്കുറിച്ചുള്ളത്.

രാത്രി 6 മുതൽ 12 വരെയുള്ള സമയത്ത് മൊബൈലിൽ നിന്നോ കംപ്യൂട്ടർ ഉപയോഗിച്ചോ ടെസ്റ്റ് എഴുതാം. അപേക്ഷകന്റെ ഫോണിലേക്ക് പാസ്‌വേഡ് മുൻകൂട്ടി ലഭിക്കും. പരീക്ഷാസമയത്ത് ഒടിപിയും. ഇവ രണ്ടും കൃത്യമായി ലഭിക്കാത്തതിനാൽ ടെസ്റ്റ് എഴുതാൻ സാധിക്കാത്തവരുമുണ്ട്. ലേണേഴ്സ് ടെസ്റ്റിന് 30 മിനിറ്റിൽ 50 ചോദ്യങ്ങളുണ്ടാകും. ഇതിൽ 30 എണ്ണം ശരിയാക്കിയാൽ വിജയിക്കും. സാധാരണ വളരെ ലളിതമായി നടക്കുന്ന ടെസ്റ്റ് നിലവിൽ സാങ്കേതിക പ്രശ്നങ്ങൾ കാരണം കഠിനമായി മാറിയ സ്ഥിതിയാണ്. ടെസ്റ്റിനായി അപേക്ഷിച്ചാൽ വളരെ വൈകിയാണ് തീയതി അനുവദിച്ചുകിട്ടുന്നത്. ഇന്ന് അപേക്ഷിച്ചാൽ ഒരു മാസം കഴിഞ്ഞുള്ള തീയതിയാകും ടെസ്റ്റിനായി അനുവദിച്ചു കിട്ടുക. ടെസ്റ്റ് എഴുതിക്കൊണ്ടിരിക്കെ ലോഗ് ഔട്ട് ആകുന്നു എന്നതാണ് മറ്റൊരു പ്രധാന പ്രശ്നം. വേഗമുള്ള ഇന്റർനെറ്റ് കണക്ടിവിറ്റി ഉണ്ടെങ്കിലും ഇതാണു സ്ഥിതിയെന്ന് ടെസ്റ്റ് എഴുതിയവർ പറയുന്നു. 

ലോഗ് ഔട്ട് ആയാൽ പ്രശ്നം പരിഹരിക്കാനോ തിരികെ ലോഗിൻ ചെയ്യാനോ സാധിക്കില്ല. വീണ്ടും അപേക്ഷ കൊടുത്ത് ഒരു മാസം കൂടി കാത്തിരിക്കണം. ഇത്തരത്തിൽ 3 മാസം കാത്തിരുന്നിട്ടും ടെസ്റ്റ് പാസാകാനാകാത്തവരുണ്ടെന്ന് ഡ്രൈവിങ് സ്കൂൾ ഉടമകൾ പറയുന്നു. ടെസ്റ്റ് വിജയിക്കുന്നവർക്ക് ലേണേഴ്സ് ലൈസൻസ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നില്ലെന്നും പരാതിയുണ്ട്.

English Summary: Online Learners Test MVD Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com