18 ആർടി സേവനങ്ങൾ ആധാർ കാർഡ് അധിഷ്ഠിതമാക്കി ഓൺലൈനാക്കാൻ കേന്ദ്രം
Mail This Article
ന്യൂഡൽഹി ∙ ലേണേഴ്സ് ലൈസൻസും കഴിവു പരിശോധന ആവശ്യമില്ലാത്ത ഡ്രൈവിങ് ലൈസൻസ് പുതുക്കലും ഉൾപ്പെടെ 18 സേവനങ്ങൾ ആധാർ കാർഡ് അധിഷ്ഠിതമാക്കി ഓൺലൈനാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ആർസി, ഡ്രൈവിങ് ലൈസൻസ് എന്നിവ ആധാറുമായി ബന്ധിപ്പിക്കാനുള്ള തീരുമാനത്തിന് അനുബന്ധമായാണ് ഇതു നടപ്പാക്കുക.
ഓൺലൈനാക്കുന്ന സേവനങ്ങൾ
∙ ലേണേഴ്സ് ലൈസൻസിലുള്ള അപേക്ഷ
∙ ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസൻസ്
∙ ഡ്രൈവിങ് ടെസ്റ്റ് വേണ്ടാത്ത ലൈസൻസുകൾ പുതുക്കൽ
∙ ആർസിയിലും ലൈസൻസിലും വിലാസം മാറ്റൽ
∙ രാജ്യാന്തര ഡ്രൈവിങ് പെർമിറ്റ്
∙ ലൈസൻസിൽ നിന്ന് വാഹനത്തിന്റെ തരം മാറ്റൽ (ക്ലാസ് ഓഫ് വെഹിക്കിൾ)
∙ താൽക്കാലിക റജിസ്ട്രേഷനുള്ള അപേക്ഷ
∙ ഫുൾ ബോഡിയുള്ള വാഹനത്തിന്റെ റജിസ്ട്രേഷൻ
∙ ഡ്യൂപ്ലിക്കേറ്റ് ആർസി അപേക്ഷ
∙ ആർസിക്ക് എൻഒസിക്കുള്ള അപേക്ഷ
∙ ഉടമസ്ഥാവകാശം മാറ്റൽ നോട്ടിസ്
∙ ഉടമസ്ഥാവകാശം മാറ്റൽ
∙ ആർസിയിലെ വിലാസം മാറ്റാനുള്ള അറിയിപ്പ്
∙ അംഗീകൃത കേന്ദ്രങ്ങളിൽ ഡ്രൈവിങ് പഠിക്കാൻ റജിസ്ട്രേഷനുള്ള അപേക്ഷ
∙ ഡിപ്ലോമാറ്റിക് ഓഫിസറുടെ വാഹന റജിസ്ട്രേഷനും
∙ ഡിപ്ലോമാറ്റിക് ഓഫിസറുടെ വാഹന റജിസ്ട്രേഷൻ മാർക്കും
∙ ഹയർ പർച്ചേസ് എഗ്രിമെന്റ് എൻഡോഴ്സ്മെന്റ്
∙ ഹയർപർച്ചേസ് എഗ്രിമെന്റ് അവസാനിപ്പിക്കൽ
English Summary: Centre rolls out Aadhaar-based online RTO services