ADVERTISEMENT

അമിതവേഗം അപകടമാണ് എന്ന് അറിയാമെങ്കിലും വാഹനം പൂർണ്ണമായും തന്റെ കൺട്രോളിൽ നിൽക്കും എന്ന അമിത ആത്മവിശ്വസാണാണ് അപകടങ്ങളുണ്ടാക്കുന്നത്. അത്തരത്തിലൊരു അപകടത്തിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

അതിവേഗമെത്തിയ കാർ റോഡരുകിലെ മൈൽ കുറ്റിയിൽ ഇടിച്ച് തലകുത്തനെ മറയുകയായിരുന്നു. കണ്ണൂർ പുന്നപ്പാലത്താണ് അപകടം നടന്നത്. ആ സമയം അതുവഴി വന്നൊരു സ്കൂട്ടർ യാത്രികൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വാഹനത്തിന്റെ എത്ര യാത്രിക്കാരുണ്ടായിരുന്നെന്നോ അപകടത്തിൽ ആർക്കെങ്കിലും പരിക്കേറ്റോ എന്നോ വ്യക്തമല്ല. ‌‌

അമിതവേഗം അപകടം

ലോകത്തുണ്ടാകുന്ന വാഹനാപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് അമിതവേഗമാണ്.  'വാഹനം പൂര്‍ണമായും തന്റെ നിയന്ത്രണത്തിലാണ്, എത്ര വേഗത്തിലും നിയന്ത്രിക്കാനാകും' എന്ന അമിത ആത്മവിശ്വാസമാണ് പലപ്പോഴും അപകടങ്ങള്‍ക്കു കാരണം. അല്‍പമൊന്നു ശ്രദ്ധിച്ചാല്‍ അപകടം ഒരു പരിധി വരെ കുറയ്ക്കാനാവും. ഓരോ റോഡുകളിലൂടെയും നിയമപരമായി സഞ്ചരിക്കാൻ പറ്റുന്ന വേഗത്തിൽ പോകുക. കൂടാതെ വാഹനങ്ങളുടെ തൊട്ടു പുറകേ പോകാതെ മുന്നില്‍ പോകുന്ന വാഹനം സഡന്‍ ബ്രേക്കിട്ടാലും അപകടമുണ്ടാകാത്ത ദൂരത്തില്‍ വേണം എപ്പോഴും സഞ്ചരിക്കാന്‍.

English Summary: Accident In Kannur Punnapaalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com