ADVERTISEMENT

സിഗ്നലിൽ പച്ചകത്തിയപ്പോൾ മുന്നോട്ടെടുക്കുന്ന വാഹനങ്ങൾ പെട്ടെന്ന് ഒരു വാഹനത്തിന്റെ ബൂട്ട്ഡോർ തുറന്ന് താഴേക്ക് വീഴുന്ന കുഞ്ഞ്. സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന വിഡിയോയാണിത്. കൂടുതൽ അപകടങ്ങളൊന്നും പറ്റുന്നതിന് മുമ്പ് കുഞ്ഞിനെ കണ്ട മറ്റുവാഹനങ്ങൾ വേഗം കുറച്ചു. എന്നാൽ ഈ സമയത്തും ഈ സമയം കുഞ്ഞ് വീണത് അറിയാതെ കാർ മുന്നോട്ടുപോയിരുന്നു.

കിഴക്കന്‍ ചൈനയിലെ ഒരു ട്രാഫിക് സിഗ്നലിൽ കഴിഞ്ഞ മാസം അവസാനമാണ് സംഭവം നടന്നത്. പിൻഡോർ തുറന്ന് താഴേക്ക് വീണ നാലുവയസുകാരൻ പരിക്കുകളൊന്നുമെൽക്കാതെ രക്ഷപ്പെട്ടു. കുഞ്ഞ് തന്നെ വാഹനത്തിന്റെ പിൻഡോർ തുറക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. 

റോഡിൽ വീണ കുഞ്ഞ് ചാടിയെഴുന്നേറ്റ് കാറിന് പിന്നാലെ ഓടുന്നതും കാണാം. ഏതാനും മീറ്ററുകൾ പോയ ശേഷം കുഞ്ഞ് വീണതറിഞ്ഞ് കാറിൽ നിന്നും ഇറങ്ങി ഒരാൾ ഓടിവരുന്നതും സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ കാണാം. ഇരുചക്രവാഹനത്തിൽ എത്തിയ യുവതി റോഡിലൂടെ ഓടിയ കുഞ്ഞിനെ പിടിച്ചുനിർത്തുന്നതും സുരക്ഷിതമായി വീട്ടുകാർക്ക് കൈമാറുകയും ചെയ്തു. 

കുഞ്ഞുങ്ങളുമായി ഡ്രൈവ് ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ അപകടം ഒഴിവാക്കൂ

∙ വാഹനത്തിൽ പിൻ സീറ്റിലിരിക്കുന്ന കുട്ടികൾക്ക് ഡോർ തുറക്കാൻ പറ്റാത്ത രീതിയിൽ നിയന്ത്രിക്കുന്നതാണ് ചൈൽഡ് ലോക്കുകൾ. ഡോർ ലോക്കിന്റെ സമീപത്തുള്ള ഈ സ്വിച്ച് ഓൺചെയ്താൽ പിന്നീട് വാഹനത്തിനുള്ളിൽ നിന്ന് ഡോർ തുറക്കാൻ സാധിക്കില്ല. കുട്ടികളെ ഒറ്റയ്ക്ക് പിൻസീറ്റിൽ ഇരുത്തി യാത്ര ചെയ്യുമ്പോൾ തീർച്ചയായും ഉപയോഗിക്കേണ്ട സുരക്ഷ ഫീച്ചറാണ് ചൈൽഡ് ലോക്ക്.

∙ വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ കുട്ടികളെക്കൊണ്ട് ഗിയർമാറ്റിക്കാനോ സ്റ്റിയറിങ് തിരിപ്പിക്കാനോ ശ്രമിക്കരുത്. വാഹനത്തിന്റെ താക്കോൽ കുട്ടികൾക്ക് എടുക്കാൻ പറ്റാത്ത രീതിയിൽ കൃത്യമായി സ്ഥിരമായി ഒരുസ്ഥലത്തു തന്നെ സൂക്ഷിക്കണം. വാഹനത്തിന്റെ താക്കോൽ കൈയിൽ കിട്ടിയാൽ അനുകരിച്ചു ഡ്രൈവ് ചെയ്യാനും കുട്ടികൾ ശ്രമിച്ചേക്കും. അതിനാൽ വാഹനം പാർക്ക്‌ ചെയ്യുമ്പോൾ ഗിയർ, ഹാൻഡ്‌ബ്രേക് എന്നിവ ശരിയായി ഉപയോഗിക്കുകയും ഡോറുകൾ എല്ലാം ലോക്ക് ആണെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം.

∙ വാഹനത്തിൽ നിന്ന് പുറത്തുപോകുമ്പോൾ കുട്ടികളെ തനിയെ കാറിൽ ഇരുത്തിയിട്ട് പോകരുത്. വാഹനം ഓണാക്കിയാണ് ഇട്ടിരിക്കുന്നതെങ്കിൽ അറിയാതെ ഗിയർ തട്ടിയാൽ വാഹനം മുന്നോട്ടു പോകാൻ സാധ്യതയുണ്ട്. ഇത് ചിലപ്പോൾ ദുരന്തമായേക്കും.

∙ ഡോറുകളിലെ ചൈൽഡ് ലോക്ക് ഓൺ ചെയ്യാതെ വാഹനം ഓട്ടത്തിൽ ഡോർ തുറന്ന് പോയി കുട്ടികൾ റോഡിൽ തെറിച്ച് വീണ സംഭവം ഉണ്ടായിട്ടുണ്ട്.  ചെറിയ കുട്ടികളാണെങ്കിൽ ചൈൽഡ് സീറ്റ് നിർബന്ധമായും ഉപയോഗിക്കണം.

∙ ചെറു കുട്ടികളെ വാഹനത്തിന് മുന്നിൽ നിർത്തി യാത്ര ചെയ്യരുത്. ഗീയർ ഇല്ലാത്ത സ്കൂട്ടറിന്റെ മുമ്പിൽ കുട്ടികളെ നിർത്തി വാഹനം ഓടിക്കുന്നത് ധാരാളമായി കാണുന്നുണ്ട്. ആ കുട്ടികൾ അറിയാതെ ഹാൻഡിലോ ആക്സിലേറ്ററോ തിരിച്ചാൽ അപകടമുണ്ടായേക്കാം.

English Summary: Child Falls Out of Moving Car

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com