ഏഴു സീറ്റ് സോണറ്റുമായി കിയ, രാജ്യാന്തര വിപണിക്കായി മെയ്ഡ് ഇൻ ഇന്ത്യ വാഹനം
Mail This Article
ചെറു എംപിവി വിപണിയിലേക്ക് പുതിയ വാഹനവുമായി കിയ. ചെറു എസ്‍യുവിയായ സോണറ്റിന്റെ 7 സീറ്റ് വകഭേദത്തിന്റെ ആദ്യ പ്രദർശനം ഏപ്രിൽ 8ന് നടത്തും. ഇന്തോനീഷ്യൻ വിപണിയിലായിരിക്കും പുതിയ വാഹനം ആദ്യം പുറത്തിറങ്ങുക. ആന്ധ്രാപ്രദേശിലെ അനന്തപൂർ ശാലയിൽ നിർമിക്കുന്ന വാഹനം ഇന്ത്യയിൽ കിയ പുറത്തിറക്കുമോ എന്ന് വ്യക്തമാക്കിയിട്ടില്ല.
ഇന്തോനീഷ്യൻ വിപണിക്കായുള്ള സോണറ്റും അനന്തപൂർ ശാലയിൽ തന്നെയാണ് നിർമിക്കുന്നത്. ഇന്ത്യൻ പതിപ്പിൽ നിന്ന് വ്യത്യസ്തമായി നീളം കൂടുതലുണ്ട് ഇന്തോനീഷ്യൻ മോഡലിന് (ഇന്ത്യൻ സോണറ്റിന്റെ നീളം 3995 എംഎമ്മും ഇന്തോനീഷ്യൻ പതിപ്പിന് 4120 എംഎമ്മുമാണ് നീളം).
വലുപ്പം കൂട്ടാതെ മൂന്നുനിര സീറ്റുകളുമായിട്ടായിരിക്കും പുതിയ സോണറ്റ് 7 സീറ്റ് മോഡൽ എത്തുക. 1.5 ലീറ്റർ പെട്രോൾ എൻജിനോടെ എത്തുന്ന വാഹനത്തിന് ആറു സ്പീഡ് മാനുവൽ ഗിയർബോക്സും സിവിടി ഓട്ടമാറ്റിക് ഗിയർബോക്സുമുണ്ടാകും. ഇന്തോനീഷ്യൻ വിപണിയിൽ ടൊയോട്ട അവാൻസ, ദൈഹാറ്റ്സു സീനിയ തുടങ്ങിയ വാഹനങ്ങളുമായിട്ടാണ് സോണറ്റ് 7 സീറ്റർ മത്സരിക്കുക.
English Summary: Seven-seat Kia Sonet to be Unveiled this Month