ADVERTISEMENT

ബോളിവുഡ് യുവതാരം കാർത്തിക് ആര്യൻ ലംബോർഗിനി ഉറുസ് സ്വന്തമാക്കിയത് അടുത്തിടെയാണ്. ഇറ്റലിയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ലംബോർഗിനിയുടെ ഏറ്റവും സൂപ്പർഹിറ്റ് വാഹനം ബുക്ക് ചെയ്ത് 3 മാസം കാത്തിരുന്നാലെ സ്വന്തമാക്കാൻ സാധിക്കു. എന്നാൽ കാത്തിരിക്കാൻ വയ്യാതെ ഏകദേശം 50 ലക്ഷം മുടക്കി കാർത്തിക് ആര്യൻ ഉറുസ് ഇറക്കുമതി ചെയ്തു എന്നാണ് വാർത്തകൾ.

ഇറ്റയിൽ നിന്ന് വിമാനത്തിൽ കൊണ്ടു വന്ന വാഹന് ഓൺറോഡ് വിലയായ 4.5 കോടി കൂടാതെ 50 ലക്ഷം അധികം നൽകി എന്നാണ് താരത്തോട് അടുത്ത വൃത്തങ്ങൾ പുറത്തുവിടുന്ന റിപ്പോർട്ടുകൾ. ഉറുസിന്റെ ഇന്ത്യൻ അരങ്ങേറ്റം  2018 ജനുവരിയിലായിരുന്നു. ഇതുവരെ 100ൽ അധികം ഉറുസ് ഇന്ത്യയിൽ മാത്രം വിറ്റിട്ടുണ്ടെന്ന് ലംബോർഗിനി പറയുന്നു. നാലു ലീറ്റർ, ഇരട്ട ടർബോ, വി എയ്റ്റ് പെട്രോൾ എൻജിനാണ് ഈ സൂപ്പർ എസ്‍യുവിക്ക് കരുത്തേകുന്നത്.

650 ബി എച്ച് പി വരെ കരുത്തും 850 എൻഎം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. എട്ടു സ്പീഡ് ഓട്ടമാറ്റിക് ട്രാൻസ്മിഷനാണ് വാഹനത്തിൽ. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ ഉറുസിന് വെറും 3.6 സെക്കൻഡ് മതിയെന്നാണു നിർമാതാക്കളുടെ അവകാശവാദം. മണിക്കൂറിൽ 305 കിലോമീറ്ററാണ് ഉറുസിന്റെ പരമാവധി വേഗം.

English Summary: Kartik Aaryan Airlifts Luxury car from Italy to avoid 3-month wait

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com