ഏഴു സീറ്റ് സോണറ്റുമായി കിയ, ഇന്ത്യൻ നിർമിത വാഹനം ഇന്തോനീഷ്യൻ വിപണിയിൽ
Mail This Article
ഏഴു സീറ്റുള്ള ചെറു എസ്‌യുവിയുമായി കിയ ഇന്തോനീഷ്യൻ വിപണിയിൽ. കഴിഞ്ഞ ദിവസം പ്രദർശിപ്പിച്ച സോണറ്റിന്റെ ഏഴു സീറ്റർ പതിപ്പാണ് ഉടൻ വിപണിയിലെത്തുന്നത്. ഇന്ത്യൻ പതിപ്പിനെക്കാൾ നീളം കൂടിയ സോണറ്റിന്റെ ഇന്തോനീഷ്യൻ പതിപ്പിലാണ് 7 സീറ്റർ ഒരുക്കിയിരിക്കുന്നത്. 4120 എംഎം നീളവും (ഇന്ത്യൻ സോണറ്റിന് 3995 എംഎം) 1790 എംഎം വീതിയും 1642 എംഎം ഉയരവുമുണ്ട് വാഹനത്തിന്.
ഇന്തോനീഷ്യൻ വിപണിക്ക് വേണ്ടി ആന്ധ്രാപ്രദേശിലെ അനന്തപൂർ ശാലയിൽ നിർമിക്കുന്ന വാഹനം ഇന്ത്യയിൽ കിയ പുറത്തിറക്കുമോ എന്ന് വ്യക്തമാക്കിയിട്ടില്ല. ഇന്തോനീഷ്യൻ വിപണിക്കായുള്ള സോണറ്റും അനന്തപൂർ ശാലയിൽ തന്നെയാണ് നിർമിക്കുന്നത്.
ഇന്റീരിയറിൽ വലിയ മാറ്റങ്ങളില്ലാതെ മൂന്നാം നിര സീറ്റുമായിട്ടാണ് സോണറ്റ് 7 എത്തിയത്. 1.5 ലീറ്റർ പെട്രോൾ എൻജിനോടെ എത്തുന്ന വാഹനത്തിന് ആറു സ്പീഡ് മാനുവൽ ഗിയർബോക്സും സിവിടി ഓട്ടമാറ്റിക് ഗിയർബോക്സുമുണ്ടാകും. ഇന്തോനീഷ്യൻ വിപണിയിൽ ടൊയോട്ട അവാൻസ, ദൈഹാറ്റ്സു സീനിയ തുടങ്ങിയ വാഹനങ്ങളുമായിട്ടാണ് സോണറ്റ് 7 സീറ്റർ മത്സരിക്കുക.
English Summary: Kia Sonet 7-seater SUV makes debut in Indonesia