ADVERTISEMENT

മരണത്തെ മുഖാമുഖം കണ്ട കുട്ടിയെ രക്ഷിച്ച റെയിൽവേ പോയിന്റ്സ്മാൻ മയൂർ ഷിൽഖേ എന്ന ധീരനെ തേടി ജാവ മോട്ടോർ സൈക്കിൾ എത്തി. മയൂർ കാണിച്ച ധീരതയ്ക്ക് 'ജാവഹീറോസ്' സംരംഭത്തിന്റെ ഭാഗമായി ജാവ ബൈക്ക് നൽകുമെന്ന് നേരത്തെ തന്നെ കമ്പനി അറിയിച്ചിരുന്നു. ആ സമ്മാനമാണ് അദ്ദേഹത്തിന്റെ താമസ സ്ഥലത്തെത്തി കമ്പനി സമ്മാനിച്ചത്. ജാവ 42 ന്റെ ഗോൾഡൻ സ്ട്രൈപ്സ് നെബുല ബ്ലൂ പതിപ്പാണ് മയൂരിന് ആദരവ് അർപ്പിച്ച് കമ്പനി നൽകിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം റെയിൽവേ അധികൃതർ ഈ  ചെറുപ്പക്കാരനെ ആദരിച്ചിരുന്നു. ഇതിന് പിന്നാലെ സമ്മാനങ്ങളുമായി ആനന്ദ് മഹീന്ദ്ര അടക്കമുള്ള വ്യവസായികളും രംഗത്തെത്തിയിരുന്നു. മയൂരിന് പ്രത്യേക വസ്ത്രമോ തൊപ്പിയോ ഇല്ലായിരുന്നു. പക്ഷേ ധീരൻമാരായ സൂപ്പർഹീറോ സിനിമകളെക്കാൾ ധൈര്യം പക്ഷേ അയാൾ കാണിച്ചു. ജാവ കുടുംബം മുഴുവൻ നിങ്ങളെ സല്യൂട്ട്​ ചെയ്യുന്നു - എന്നാണ് ആനന്ദ് മഹീന്ദ്ര മയൂരിനെ കുറിച്ച് ട്വീറ്റ് ചെയ്തത്.

മുംബൈയിലെ വങ്കാനി റെയിൽവേ സ്റ്റേഷനിലായിരുന്നു ഷില്‍ഖേയുടെ അസാമാന്യ ധീരത പ്രകടമായ സംഭവം. പ്ലാറ്റ്ഫോമിലൂടെ അമ്മയ്ക്കൊപ്പം വരികയായിരുന്ന കുട്ടി ബാലൻസ് നഷ്ടമായി പ്ലാറ്റ്ഫോമിൽനിന്നു താഴേക്കു വീഴുകയായിരുന്നു. തിരികെ കയറാൻ ശ്രമിക്കുന്നുണ്ടെങ്കിലും കുട്ടിക്ക് അതിനു കഴിയുന്നില്ലെന്നു സിസിടിവി ദൃശ്യങ്ങളിൽ കാണാമായിരുന്നു.

ട്രാക്കിൽ കുട്ടിയെ കണ്ട മയൂർ ഷിൽഖേ സ്വന്തം ജീവൻ പണയം വച്ചു കുട്ടിയെ രക്ഷിക്കുകയായിരുന്നു. ട്രെയിൻ വരുന്നതു കണ്ടു ഒാടിയെത്തിയ മയൂർ ട്രെയിൻ കുട്ടിയുടെ അടുത്തേക്ക് എത്താൻ നിമിഷങ്ങൾ മാത്രം അവശേഷിക്കേ കുട്ടിയുമായി പ്ലാറ്റ്ഫോമിലേക്കു ചാടി. കുട്ടിയുടെ അമ്മയ്ക്കു കാഴ്ച പരിമിതിയുണ്ടായിരുന്നു.

അറുപതുകളിലേയും എഴുപതുകളിലേയും രാജാവായിരുന്നു ജാവ. കിക്കർ കൊണ്ടു സ്റ്റാർട്ടാക്കി അതേ കിക്കർ കൊണ്ടു തന്നെ ഫസ്റ്റ് ഗിയറിലേക്കു മാറ്റി പടക്കംപൊട്ടുന്ന ശബ്ദത്തിൽ മുന്നോട്ടു പാഞ്ഞ ജാവ ബൈക്കുകള്‍ വളരെ പെട്ടെന്നു തന്നെ ജനപ്രീതി ആർജിച്ചിരുന്നു. 1996ൽ നിർത്തിയ ഈ ഐതിഹാസിക ബ്രാൻഡ് തിരിച്ചെത്തിയത് മഹീന്ദ്രയുടെ കീഴിൽ രണ്ടു പുതിയ ജാവകളായാണ്. ജാവ 42, ജാവ എന്നീ പേരിൽ കമ്പനി പുറത്തിറക്കിയ ബൈക്കുകളുടെ വില 1.55 ലക്ഷവും 1.64 ലക്ഷം രൂപയുമാണ്.

English Summary: Railways Hero Mayur Shelke Who Saved A 6-Year Old Gifted A New Jawa Forty Two

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com