ചെറു എസ്യുവി വിപണിയിലേക്ക് ജീപ്പ് ‘ജൂനിയർ’, പ്രധാന എതിരാളികള്‍ ബ്രെസയും വെന്യുവും
Mail This Article
ചെറു എസ്‍യുവി സെഗ്‌മെന്റിലേക്ക് മത്സരിക്കാനെത്തുന്ന ജീപ്പിന്റെ എസ്‍യുവിയുടെ പേര് ജൂനിയർ എന്നോ?. കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പുതിയ എസ്‍യുവിക്ക് ജൂനിയർ എന്ന പേരായിരിക്കും നൽകുക എന്നാണ് വിവരങ്ങള്‍.
ചെറു എസ്‌യുവി റെനഗേഡിനു താഴെ നാലുമീറ്റർ നീളമുള്ള എസ്‍യുവി അടുത്ത വർഷം വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ജീപ്പിന്റെ ചിത്രകാരന്റെ ഭാവനയിലുള്ള ചിത്രങ്ങളും അടുത്തിടെ സമൂഹമാധ്യമങ്ങളിൽ താരമായിരുന്നു. ജീപ്പ് 526 എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന വാഹനം പുതു തലമുറ ഫീയറ്റ് പാണ്ടയിലും 500 ലും ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമിലാണ് നിർമിക്കുന്നത്.
ഏഷ്യൻ വിപണിയെ മുന്നിൽ കണ്ട് വികസിപ്പിക്കുന്ന എസ്‌യുവി തുടക്കത്തിൽ ഇന്ത്യയിലും അതിനു ശേഷം രാജ്യാന്തര വിപണിയിലും ജീപ്പ് പുറത്തിറക്കും. പത്തു ലക്ഷത്തിൽ താഴെയായിരിക്കും വിലയെന്നാണ് പ്രതീക്ഷിക്കുന്നത്. സെഗ്‌മെന്റില്‍ത്തന്നെ ആദ്യ ഫോർവീൽഡ്രൈവ് മോഡലുമായിരിക്കും ചെറു ജീപ്പ്. ജീപ്പിന്റെ അടിസ്ഥാന സ്വഭാവങ്ങൾ പിന്തുടരുന്ന ചെറു എസ്‌യുവി സെഗ്‌മെന്റിലെ മറ്റു വാഹനങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായിരിക്കും.
English Summary: Jeep Junior compact-SUV Rendered Ahead of Launch