ADVERTISEMENT

കോവിഡും തുടർന്നുണ്ടായ ലോക്ഡൗണും ഒട്ടുമിക്കവരുടെയും വ്യായാമ ശീലത്തിനുകൂടിയാണ് താഴിട്ടത്. ലോക്ഡൗൺ ആശങ്കകൾക്ക് ഇടയിലാണ് ഇത്തവണത്തെ ലോക സൈക്ലിങ് ദിനം വന്നെത്തിയത്. ദിവസവും അമ്പതും നൂറും കിലോമീറ്ററുകള്‍ സൈക്കിൾ ചവിട്ടുന്നവർ നമ്മുടെ നാട്ടിൽ ധാരാളമാണ്. ഇത്തവണത്തെ സൈക്ലിങ് ദിനം ആഘോഷമാക്കിയിരിക്കുകയാണ് മലയാള സിനിമാതാരങ്ങളും.

നടിമാരായ പാര്‍വതിയും റിമയും നടനും സംവിധായകനുമായ സൗബിനും സൈക്കിൾ ചവിട്ടുന്ന ചിത്രങ്ങൾ പങ്കുവച്ച് ലോക സൈക്കിൾ ദിനം ആഘോഷമാക്കി. സൈക്കിളിൽ നിന്ന് വീണ് മുട്ടുപൊട്ടിയ ചിത്രങ്ങളും വിഡിയോയും പാർവതി പങ്കുവച്ചപ്പോൾ സുഹൃത്തുക്കളുമൊത്ത് സൈക്കിൾ ചവിട്ടുന്ന ചിത്രമായാണ് റിമ എത്തിയത്. ഇരു കൈകളും വിട്ട് സൈക്കിൾ ഓടിക്കുന്ന വിഡിയോയാണ് സൗബിൻ പങ്കുവെച്ചത്. 

English Summary: Malayalam Film Stars on World Cycle Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com