ADVERTISEMENT

മദ്യലഹരിയിൽ ബൈക്കോടിച്ച യുവാവ് ഭീഷണിയായത് നിരവധി വാഹനങ്ങൾക്ക്. തെലങ്കാനയിൽ വികരാബാദ് ഷെവെല്ല റോഡില്‍ ഇബ്രാഹിംപള്ളി ഗേറ്റിലാണ് അപകടം നടന്നത്. മദ്യലഹരിയിൽ ബൈക്ക് ഓടിച്ച യുവാവ് ഒരു വട്ടം വീണതിന് ശേഷം വീണ്ടും മുന്നോട്ട് പോയപ്പോഴാണ് അപകടം നടന്നത്. 

ബൈക്കിലെത്തിയ യുവാവ് വന്നിടിക്കാതിരിക്കാൻ പല വാഹനങ്ങളും വെട്ടിച്ചു മാറ്റിയെങ്കിലും കാറിൽ ചെന്നിടിക്കുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി യുവാവിനെ കസ്റ്റഡിയിൽ എടുത്തു. ഇയാൾക്ക് ലൈസൻസില്ലായിരുന്നെന്നും മദ്യലഹരിയിൽ മറ്റുള്ളവർക്ക് ഭീഷണിയുണ്ടാക്കി വാഹനമോടിച്ചതിന് കേസെടുത്തെന്നും പൊലീസ് പറഞ്ഞു.

യുവാവിന് ഗുരുതരമായ പരിക്കുകൾ ഏറ്റിട്ടില്ലെന്നും പൊലീസ് പറയുന്നു.  സൈബർബാദ് ട്രാഫിക് പൊലീസാണ് അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. 

Source: Cyberabad Traffic Police

English Summary: Drunken Driving Accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com