ADVERTISEMENT

ഇന്ത്യയിലെത്തി രണ്ടു വർഷത്തിനുള്ളിൽ വിൽപന 3 ലക്ഷം പിന്നിട്ട് കിയ. സെൽറ്റോസിലൂടെ ഇന്ത്യൻ വിപണിയിൽ പ്രവേശിച്ച കിയ ആദ്യ വർഷം 1 ലക്ഷം കാറുകളും രണ്ടാം വർഷം 2 ലക്ഷം വാഹനങ്ങളും നിരത്തിലെത്തിച്ചു. 2019 ഓഗസ്റ്റിലാണ് സെൽറ്റോസ് ഇന്ത്യൻ വിപണിയിലെത്തുന്നത്. ജൂലൈ 2020ൽ വിൽപനയുടെ ആദ്യ ലക്ഷം കടന്നപ്പോൾ ജനുവരി 2021ൽ 2 ലക്ഷവും ഓഗസ്റ്റ് 2021ൽ 3 ലക്ഷവും പിന്നിട്ടു. മൂന്നു ലക്ഷം പൂർത്തിയാക്കി പുറത്തിറങ്ങിയത് സെൽറ്റോസാണ് എന്നാണ് കിയ അറിയിക്കുന്നത്.

വിൽപനയുടെ 66 ശതമാനം സെൽറ്റോസും 32 ശതമാനം സോണറ്റുമാണ്. കൂടാതെ ഈ കാലയളവിൽ 7310 കാർണിവല്ലും നിരത്തിലെത്തിച്ചെന്നു കിയ അറിയിച്ചു. നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ പാസഞ്ചർ കാർ നിർമാതാക്കളാണ് കിയ. ഇന്ത്യയിലെത്തി ആദ്യ വർഷം തന്നെ ഈ നേട്ടം കിയ സ്വന്തമാക്കിയിരുന്നു.

ഇന്ത്യൻ വിപണിയിലെ സാന്നിധ്യം കൂടുതലാക്കുന്നതിന്റെ ഭാഗമായി ടച്ച് പോയിന്റുകളുടെ എണ്ണം 300ൽ നിന്ന് 360 ആക്കി ഉയർത്തുമെന്നും കിയ അറിയിക്കുന്നുണ്ട്. നിലവിൽ സെൽറ്റോസ്, സോണറ്റ്, കാർണിവൽ എന്നീ മൂന്നു വാഹനങ്ങളാണ് കിയയുടെ ലൈനപ്പിലുള്ളത്. കൂടുതൽ വാഹനങ്ങൾ പുറത്തിറക്കി ഇന്ത്യൻ വിപണിയിലെ സാന്നിധ്യം വർധിപ്പിക്കാനും കിയക്ക് പദ്ധതിയുണ്ട്.

English Summary: Kia India zips past 300,000 sales in 24 months

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com