ADVERTISEMENT

ജോലിയുടെ ഭാഗമായി ഓരോ സംസ്ഥാനം മാറുമ്പോഴും കാർ റജിസ്ട്രേഷൻ മാറ്റുന്നത് വലിയ തലവേദനയാണ്. കേന്ദ്ര സർക്കാരിന്റെ ഭാരത് സീരിസ് റജിസ്ട്രേഷൻ  വരുന്നതോടെ ഇതിനൊരു പ്രതിവിധിയാകും  കേന്ദ്ര – സംസ്ഥാന സർക്കാർ ജീവനക്കാർക്കും, പ്രതിരോധസേനയിലെ ഉദ്യോഗസ്ഥർക്കും, നാല് സംസ്ഥാനങ്ങളിൽ കൂടുതൽ ഓഫീസുകളുള്ള  സ്വകാര്യ കമ്പനി ജീവനക്കാർക്കും ഈ മാറ്റം വലിയ സഹായകരമാകുക.

ഓരോ സംസ്ഥാനത്തിലെയും വാഹന നികുതി വ്യത്യസ്തമായതിനാൽ സ്ഥലംമാറ്റം ഉണ്ടാകുമ്പോൾ പുതിയ സംസ്ഥാനത്തു നികുതിയടച്ച് റജിസ്ട്രേഷൻ  മാറ്റി പഴയ സംസ്ഥാനത്തു നിന്നത്  റീഫണ്ടിനു അപേക്ഷിക്കണമായിരുന്നു. ഈ ഒരു വലിയ നൂലാമാലയാണ് ഭാരത് സീരിസ് റജിസ്ട്രേഷൻ വന്നതോടെ മാറുന്നത്. YYBH #### XX ഫോർമാറ്റിലാണ് ഭാരത് സീരിസ് റജിസ്ട്രേഷൻ  വരുന്നത്.

സെപ്റ്റംബർ 15 മുതലാണ് ഈ മാറ്റം നിലവിൽ വരുന്നത്. ഇതിൽ 10 ലക്ഷത്തിൽ താഴെ വിലയുള്ള വാഹനങ്ങൾക്കു 8 ശതമാനം നികുതിയും, 10 ലക്ഷത്തിനു മുകളിൽ ഉള്ളവക്ക് 10 ശതമാനം നികുതിയും, 20 ലക്ഷത്തിനു മുകളിലുള്ളവക്ക് 12 ശതമാനം നികുതിയുമാണ് അടക്കേണ്ടത്. ഡീസൽ വാഹനങ്ങൾക്ക് 2 ശതമാനം കൂടുതലും, ഇലക്ട്രിക്ക് വാഹനങ്ങൾക്ക് 2 ശതമാനം കുറവും നികുതി അടക്കേണ്ടിവരും.

English Summary: Know the Latest Changes in Vehicle Registration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com