ADVERTISEMENT

അപകടങ്ങളുണ്ടാകുന്നത് പലതരത്തിലാണ്, രണ്ടു വാഹനങ്ങൾ കൂട്ടിയിടിച്ചോ അല്ലെങ്കിൽ അശ്രദ്ധകൊണ്ടോ മാത്രമല്ല വാഹനാപകടങ്ങളുണ്ടാകുന്നത് എന്ന് കാണിച്ചു തരികയാണ് ഈ വിഡിയോ. ഇവിടെ വില്ലനായത് വാഹനത്തിൽ കൊണ്ടു വന്ന ഓക്സിജൻ സിലിണ്ടറാണ്. റോഡിലൂടെ വന്ന വാഹനത്തിലുണ്ടായിരുന്ന ഓക്സിജൻ സിലണ്ടർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകട വിഡിയോയാണിത്.

സുരക്ഷിതമല്ലാത്ത എന്തു കാര്യങ്ങളും വാഹനത്തിൽ കൊണ്ടുപോകുന്നത് അപകടമുണ്ടാക്കും എന്നതിന്റെ ഉദാഹരണമാണീ ദൃശ്യങ്ങൾ. ഓക്സിജൻ സിലിണ്ടറുകളുമായി പോകുകയായിരുന്ന മിനിവാനിലെ ഒരു സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ആന്ധ്രപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ ധ്വാരപുഡി എന്ന സ്ഥലത്തെ ഒരു പെട്രോൾ പമ്പിന് മുന്നിലാണ് അപകടം നടന്നത്.

അപകടത്തിൽ റോഡിലൂടെ പോകുകയായിരുന്ന ബൈക്ക് യാത്രികന് സാരമായ പരുക്കേറ്റു എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ വാഹനത്തിന്റെ പിൻഭാഗം പൂർണമായും തകർന്നു. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും മറ്റൊരാളും അദ്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അപകടകരമായ വസ്തുകൾ വാഹനങ്ങൾ കൊണ്ടുപോകുമ്പോൾ

അപകടകരമായ വസ്തുകൾ പ്രത്യേക സജ്ജീകരണങ്ങളുള്ള വാഹനത്തിൽ മാത്രമേ നിയമപരമായി കൊണ്ടുപോകാൻ സാധിക്കൂ. അതിനായി പ്രത്യേക പരിശീലനം നേടിയ ഡ്രൈവർമാരും വേണം. ഇവിടെ ആ നിയമം പാലിച്ചിട്ടില്ലെന്ന് വേണം കരുതാൻ. അപകടത്തിൽ കൂടുതൽ നാശനഷ്ടങ്ങളുണ്ടാകാത്തത് ഭാഗ്യം കൊണ്ടു മാത്രമാണ്.

English Summary: Oxygen Cylinder Explodes In Andhra Pradesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com