ഒറ്റചാർജിൽ 500 കി.മീ, നിർമിത ബുദ്ധി; വിപ്ലവം സൃഷ്ടിക്കാൻ പുതിയ എംജി സിഎസ്
Mail This Article
അടുത്തിടെ വിപണിയിലെത്തിയ ആസ്റ്ററിന്റെ ഫീച്ചറുകളുമായായിരിക്കും എംജിയുടെ ഇലക്ട്രിക് എസ്യുവി സിഎസിന്റെ പുതിയ വകഭേദം എത്തുക. അഡാപ്റ്റീവ് ക്രൂസ് കൺട്രോള്‍, ലൈൻ കീപ്പ് അസിസ്റ്റ്, എമർജെൻസി ബ്രേക്ക് അസിസ്റ്റ്, തുടങ്ങിയ എഡിഎസ് ലെവൽ 2 ഫീച്ചറുകളും എഐ ഫീച്ചറുകളും വാഹനത്തിലുണ്ടാകും. കൂടാതെ വലിയ ടച്ച് സ്ക്രീൻ, കാറിനെ കുഞ്ഞൻ റോബോട്ട് എന്നിവയും പുതിയ പതിപ്പിലുണ്ടാകും.
ഒറ്റ തവണ ചാർജ് ചെയ്താൽ 500 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ശേഷിയുള്ള എംജി സിഎസ് ആണ് ഈ വർഷമെത്തുന്നത്. നിലവിലെ മോഡലിനെക്കാൾ വലിയ ബാറ്ററിയും കൂടുതൽ റേഞ്ചുമായി അടുത്ത മാസം പുതിയ സിഎസ് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ മോഡലിൽ 44.5 കിലോവാട്ട് ബാറ്ററിയാണ് ഉപയോഗിക്കുന്നതെങ്കിൽ ഇനി വരും മോഡലിൽ 51 കിലോവാട്ട് ബാറ്ററിയാണ് ഉപയോഗിക്കുക.
ഇലക്ട്രിക് എസ്യുവി സിഎസിന്റെ പുതിയ പതിപ്പ് കഴിഞ്ഞ വർഷം കമ്പനി വിപണിയിലെത്തിച്ചിരുന്നു. ആദ്യ തലമുറ സിഎസിനെക്കാൾ റേഞ്ച് കൂട്ടി ഒറ്റ ചാർജിൽ 419 കിലോമീറ്റർ സഞ്ചരിക്കുന്ന 2021 സിഎസ് ആണ് കമ്പനി പുറത്തിറക്കിയത്.
English Summary: Updated MG ZS EV to get Astor-like feature list