ADVERTISEMENT

ഔഡിയുടെ ആഡംബര എസ്‍യുവി സ്വന്തമാക്കി സൂപ്പർതാരം സുനില്‍ ഷെട്ടിയുടെ പുത്രിയും നടിയുമായ അതിയ ഷെട്ടി. മുംബൈയിലെ ഔഡി വിതരണക്കാരിൽ നിന്നാണ് താരം പുതിയ വാഹനം ഗരിജിലെത്തിച്ചത്. ബിഎസ് 6 നിലവാരം നിലവിൽ വന്നതിനെ തുടർന്ന് ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവലിച്ച ക്യൂ7 രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് വിപണിയിലെത്തിയത്.

 

ഔഡിയുടെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നായ ക്യൂ 7ന്റെ ഉയർന്ന വകഭേദം ടെക്നോളജിയാണ് താരപുത്രിയുടെ പുതിയ വാഹനം. രണ്ടു വകഭേദങ്ങളിലായി വിപണിയിലെത്തിയ വാഹനത്തിന്റെ പ്രീമിയം പ്ലസ് മോഡലിന് 79.99 ലക്ഷം രൂപയും ടെക്നോളജി മോഡലിന് 88.33 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില. 

 

പെട്രോൾ എൻജിൻ മാത്രമായിട്ടാണ് പുതിയ ക്യൂ 7 എത്തിയത്. 3 ലീറ്റർ വി6 ടിഎഫ്എസ്ഐ പെട്രോൾ എൻജിന് 340 ബിഎച്ച്പി കരുത്തും 500 എൻഎം ടോർക്കുമുണ്ട്. എട്ട് സ്പീഡ് ഓട്ടമാറ്റിക്കാണ് ഗിയർബോക്സ്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ സെക്കന്റുകൾ മാത്രം മതി ഈ കരുത്തന്.

 

വെർട്ടിക്കൽ സ്ലാറ്റ്സുകളോടുകൂടിയ സിംഗിൾ ഫ്രെയിം ഗ്രിൽ, റീഡിസൈൻ ചെയ്ത ബംബർ, മെട്രിക്സ് എൽഇഡി ഹെഡ്‌ലാംപ്, 19 ഇഞ്ച് അലോയ് വീലുകൾ, ബൂട്ട് ലിഡിലെ സിൽവർ ഇൻസേർട്ടുകൾ, റീ ഡിസൈൻഡ് എൽഇഡി ടെയിൽ ലാംപ് എന്നിവയുണ്ട് പുതിയ മോഡലിന്. ഔഡി വെർച്യുവൽ കോക്പിറ്റ്, വലിയ ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 19 സ്പീക്കറുകളും 16 ചാനൽ ആംപ്ലിഫയറോടു കൂടിയ ത്രീ ഡി സറൗണ്ട് സിസ്റ്റം, എയർ അയണൈസർ, അരോമാറ്റൈസേഷൻ, ലൈൻ ഡിപ്പാർചർ വാണിങ്, നാലു സോൺ എസി തുടങ്ങിയ ഫീച്ചറുകളും വാഹനത്തിലുണ്ടാകും. 

 

 

English Summary: Athiya Shetty Adds New Audi Q7 to her Car Collection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com