ADVERTISEMENT

വണ്ടൻമേട്ടിലെ അതിസുന്ദര കാഴ്ചകൾ ആസ്വദിച്ചൊരു താമസം, കൂടെ സാഹസികമായൊരു ഓഫ് റോഡിങ്ങും. ഈ ചൂടിൽ മനസിന് കുളിർമയേകുന്ന കാഴ്ചകളും അനുഭവങ്ങളും ആസ്വദിക്കാൻ ഹൊറൈസണ്‍ ഡ്രൈവുമായി എത്തിയിരിക്കുന്നു പാസ് സിയർ ഇവന്റ്. കാർമേലിയ ഹെവൻ, സിൽവർ ഓക്ക്, ടീം സിസി എന്നിവരുടെ സഹകരണത്തോടെയാണ് പാസ് സിയർ ഇവന്റ് സംഘടിപ്പിക്കുന്നത്.

carmelia-haven

 

off-road-1

ഏപ്രിൽ രണ്ട്, മൂന്ന് തീയതികളിലായി സംഘടിപ്പിക്കപ്പെടുന്ന പരിപാടിയിൽ പ്രവേശന ഫീസ് അടച്ചാൽ ആർക്കും പങ്കെടുക്കാം, ഓഫ് റോഡ് വാഹനം കൊണ്ടുവരണമെന്ന് മാത്രം. ആദ്യം ബുക്ക് ചെയ്യുന്ന 25 പേർക്കാണ് പങ്കെടുക്കാൻ അവസരം. കൈലാസപ്പാറ എസ്റ്റേറ്റിലെ അതിമനോഹാരിത മുഴുവൻ ആസ്വദിക്കാവുന്ന തരത്തിലാണ് ഇവന്റ് ഒരുക്കിയിരിക്കുന്നത്.

 

ആദ്യ ദിവസം കാർമേലിയ ഹെവനിലെ താമസവും ബ്രീഫിങ്ങും. അത്താഴം കഴിഞ്ഞ് പിറ്റേദിവസമാണ് ഓഫ് റോ‍‍ഡ് യാത്ര ആരംഭിക്കുന്നത്. ഉച്ചയ്ക്ക് സിൽവർ ഓക്ക് എന്ന പ്ലാന്റേഷൻ ബ്ലംഗ്ലാവിൽ ഉച്ച ഭക്ഷണത്തിന് ശേഷമാണ് യാത്ര അവസാനിക്കുന്നത് കൂടുതൽ വിവരങ്ങൾക്ക് https://www.pas-sear.com/ എന്ന വെബ്സൈറ്റിലോ 9747847528, 9446502900 എന്ന നമ്പറുകളിലോ ബന്ധപ്പെടാം.

 

English Summary: Horizon Drive Offroad Event

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com