അടിമുടി മാറ്റങ്ങളുമായി പുതിയ വെന്യു ജൂൺ 16ന് എത്തും
Mail This Article
കോംപാക്റ്റ് എസ്‍യുവി വിഭാഗത്തിലെ ഹ്യുണ്ടേയ്‌യുടെ പോരാളി വെന്യുവിന്റെ പുതിയ മോഡലുമായി ഹ്യുണ്ടേയ്. അടിമുടി മാറ്റങ്ങളുമായി പുതിയ വെന്യു ജൂൺ 16ന് വിപണിയിലെത്തുമെന്നാണ് കമ്പനി അറിയിക്കുന്നത്.
പുതിയ ട്യൂസോണിൽനിന്ന് പ്രചോദനം ഉൾക്കൊള്ളുന്ന പല ഫീച്ചറുകളും പുതിയ വെന്യുവിലുണ്ടാകും. പുതിയ വലുപ്പം കൂടിയ ഗ്രിൽ, ബോള്‍ഡ് ലുക്ക് നൽകുന്ന വശങ്ങൾ, സെഗ്‍മെന്റില്‍ തന്നെ ആദ്യമായി അവതരിപ്പിക്കപ്പെടുന്ന കണക്റ്റിങ് ടെയിൽലാംപ് അടങ്ങുന്ന പിൻഭാഗം എന്നിവ പുതിയ മോഡലിലുണ്ടാകും. ഇന്റീരിയറിയിൽ കൂടുതൽ സ്പെയ്സും മറ്റു സൗകര്യങ്ങളും ഇടം പിടിക്കുമെന്നാണ് ഹ്യുണ്ടേയ് അറിയിക്കുന്നത്.
കൂടുതൽ ഫൺ ടു ഡ്രൈവ് വാഹനമായിരിക്കും പുതിയ വെന്യു എന്ന് ഹ്യുണ്ടേയ് പറയുന്നുണ്ടെങ്കിലും എൻജിനിൽ മാറ്റങ്ങളുണ്ടോ എന്ന വിവരം കമ്പനി പുറത്തുവിട്ടിട്ടില്ല. 1 ലീറ്റർ പെട്രോൾ, 1.2 ലീറ്റർ പെട്രോൾ, 1.5 ലീറ്റർ ഡീസൽ എൻജിനുകളാണ് നിലവിലെ വാഹനത്തിൽ ഉപയോഗിക്കുന്നത്.
English Summary: Hyundai Venue facelift launch on June 16; sketches revealed