ബെനലി കീവേ എക്സ്ക്ലൂസീവ് ഷോറൂം തിരുവനന്തപുരത്ത്
Mail This Article
ബെനലി കീവേ ഇന്ത്യയുടെ അമ്പതാമത് ഷോറൂം തുരുവനന്തപുരത്ത് ആരംഭിച്ചു. നാഷണൽ ഹൈവേ 66 ബൈപ്പാസിൽ ചാക്കയ്ക്ക് സമീപമാണ് മരിക്കാർ ഓട്ടോമൊബൈൽസ് പുതിയ ഷോറൂം ആരംഭിച്ചത്. കീവേ മോട്ടേഴ്സ് അടുത്തിടെ ഇന്ത്യൻ വിപണിയിൽ എത്തിച്ച രണ്ടു സ്കൂട്ടറുകൾ കേരളത്തിൽ പുറത്തിറക്കികൊണ്ടായിരുന്നു പുതിയ ഷോറൂമിന്റെ ഉദ്ഘാടനം.
സിക്‌സ്റ്റീസ് 300ഐ, വിയെസ്‌റ്റെ 300 എന്നീ സ്കൂട്ടറുകളാണ് പുറത്തിറക്കിയത്. ഇവയുടെ എക്സ്ഷോറൂം വില 3.03 ലക്ഷം രൂപയാണ്. ഇതിന് പുറമെ ബെനലിയുടെ ബിഎസ് 6 ശ്രേണിയിലെ സൂപ്പർബൈക്കുകളും ഷോറൂമിൽ ലഭ്യമാണ്. ആക്സസറീസുകൾക്ക് പ്രത്യേക പവലിയൻ ഉണ്ട്. 1999-ൽ ഹംഗറിയിൽ സ്ഥാപിതമായ, കീവെയ്ക്ക് ഇന്ന് 98-ലധികം രാജ്യങ്ങളിൽ ശക്തമായ സാന്നിധ്യമുണ്ട്. 2022 അവസാനത്തോടെ 4 വിഭാഗങ്ങളിലായി 8 ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതി.
കീവേ സിക്‌സ്റ്റീസ് 300ഐ, വിയസ്‌റ്റെ 300
റെട്രോ ക്ലാസിക് രൂപഭംഗിയുള്ള സ്‌കൂട്ടറാണ് സിക്‌സ്റ്റീസ് 300ഐ. 6500 ആർപിഎമ്മിൽ 18.7 എച്ച്പി കരുത്തും 6000 ആർപിഎമ്മിൽ 22എൻഎം ടോർക്കും ഉൽപാദിപ്പിക്കുന്ന ശക്തമായ സിംഗിൾ സിലിണ്ടർ 278 സിസി എൻജിനാണ് സിക്‌സ്റ്റീസ് 300ഐക്ക്. മാറ്റ് ലൈറ്റ് ബ്ലൂ, മാറ്റ് വൈറ്റ്, മാറ്റ് ഗ്രേ എന്നിങ്ങനെ മൂന്നു നിറങ്ങളിൽ വാഹനം ലഭിക്കും.
മാക്സി സ്കൂട്ടർ രൂപഗുണമാണ് വിയസ്‌റ്റെ 300 സ്കൂട്ടറിന്. 6500 ആർപിഎമ്മിൽ 18.7 എച്ച്പി പരമാവധി കരുത്തും 6000 ആർപിഎമ്മിൽ 22 എൻഎം പരമാവധി ടോർക്കും ഉൽപാദിപ്പിക്കുന്ന ശക്തമായ 278 സിസി ലിക്വിഡ് കൂൾഡ് ഫോർ-സ്ട്രോക്ക് എൻജിനാണ് വാഹനത്തിന് കരുത്തുപകരുന്നത്. മാറ്റ് ബ്ലാക്ക്, മാറ്റ് ബ്ലൂ, മാറ്റ് വൈറ്റ് എന്നീ നിറങ്ങളിൽ വിയസ്‌റ്റെ 300 ലഭിക്കും.
English Summary: Benelli Keeway Showroom In Trivandrum