റോങ് സൈഡിൽ എത്തിയ ബൈക്കിനെ ഇടിച്ച് ഇന്നോവ, പക്ഷേ രണ്ടുപേരും കുറ്റക്കാർ: വിഡിയോ
Mail This Article
×
ഹെൽമെറ്റില്ലാതെ എതിർദിശയിൽ എത്തിയ ബൈക്കിനെ ഇടിച്ചു ഇന്നോവ. ഹൈദരാബാദ് ദുർഗ നഗറിൽ നടന്ന അപകടത്തിന്റെ വിഡിയോ സൈബർബാദ് പൊലീസാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ജംക്‌ഷനിലേക്ക് അമിതവേഗത്തിൽ എത്തിയ ഇന്നോവയും എതിർദിശയിലെത്തിയ ബൈക്കും അപകടത്തിൽ ഒരുപോലെ കുറ്റക്കാരനാണെന്നാണ് പൊലീസ് പറയുന്നു.
ബൈക്ക് യാത്രികൻ ഹെൽമെറ്റും ധരിച്ചിരുന്നില്ല. അപകടത്തിൽ ബൈക്ക് യാത്രികന് ഗുരുതരമായ പരുക്കേറ്റു എന്നാണ് കരുതുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ആദ്യ കാഴ്ചയിൽ എതിർദിശയിലെത്തിയ ബൈക്കുകാരന്റെ കുറ്റം മാത്രമാണ് അപകടമെന്ന് തോന്നുമെന്നും എന്നാൽ ജംക്‌ഷനിൽ ഇന്നോവ വേഗം കുറച്ചിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നുവെന്നും പൊലീസ് പറയുന്നു.
English Summary: Wrong Side Bike Overspeed Innova Both Responsible For Accident
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.