ADVERTISEMENT

ഇന്ത്യയിലെ കോംപാക്ട് എസ്‌യുവി വിഭാഗത്തിലെ മത്സരം കടുപ്പിക്കാൻ ജിമ്നിയെത്തുമോ? എത്തുമെന്ന സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്. വലതുവശത്ത് സ്റ്റിയറിങ് സന്നാഹങ്ങളോടെ 5 ഡോർ ജിമ്നി ഇന്ത്യയിൽ പരീക്ഷണ ഓട്ടം ആരംഭിച്ചു കഴിഞ്ഞു. കെ15സി 1.5 ലീറ്റർ എൻജിന്റെ പിൻബലത്തിൽ വാഹനം ഇന്ത്യയിലെത്തുമെന്ന ഊഹങ്ങൾ ഊട്ടി ഉറപ്പിക്കുകയാണ് ഈ പരീക്ഷണ ഓട്ടം. ഇന്ത്യൻ നിരത്തുകളിൽ 5 ഡോറുകളുള്ള ജിമ്നി സഞ്ചരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ. ഇതോടെ 2023 ഡൽഹി ഓട്ടോ എക്സ്പോയിൽ അവതരിക്കുമെന്ന കാര്യത്തിൽ ഏതാണ്ട് ഭൂരിഭാഗവും ഉറപ്പായിട്ടുണ്ട്. 

 

യൂറോപ്യൻ രാജ്യങ്ങളിൽ 5 ഡോർ ജിമ്നിയുടെ പരീക്ഷണ ഓട്ടങ്ങൾ നടത്താൻ ആരംഭിച്ചിട്ട് കാലങ്ങൾ ഏറെയായി. ഇന്ത്യൻ നിരത്തുകളിലെ വലത് ഡ്രൈവിങ് പാറ്റേൺ ടെസ്റ്റ് മ്യൂൾ വാഹനം ഇന്ത്യൻ മണ്ണിലേക്ക് തന്നെയുള്ളതാണെന്ന് വേണം കരുതാൻ. കയറ്റുമതി ആവശ്യങ്ങൾക്കായി ജിമ്നിയുടെ 3 ഡോർ വാഹനം ഇന്ത്യയിൽ നിർമാണം ആരംഭിച്ചിരുന്നു. എന്നാൽ പരീക്ഷണ അഠിസ്ഥാനത്തിൽ രൂപം മറച്ചുള്ള കമോഫ്ലാഷ് വാഹനം ഇതുവരെ ഇന്ത്യയിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഇതുമാത്രമല്ല ടെസ്റ്റ് മ്യൂൾ വാഹനത്തിലെ റജിസ്ട്രേഷൻ പ്ലേറ്റ് മാരുതി സുസുക്കി വാഹനങ്ങളിൽ കാണുന്നവയാണെന്നത് വാഹനത്തിന്റെ വരവിന് നേരിട്ട് സൂചന നൽകുകയും ചെയ്യുന്നു. പൂർണമായി കമോഫ്ലാഷ് ചെയ്ത വാഹനം പുതിയ ഫെയ്സ്‌ലിഫ്റ്റിന്റെ സൂചനകൾ ഉൾപ്പെടെയുള്ള ഡിസൈൻ മാറ്റങ്ങൾ മറയ്ക്കുന്നുണ്ട്. 

 

വിദേശ രാജ്യങ്ങളിൽ വിപണിയിലുള്ള വാഹനത്തിൽ നിന്ന് ഇന്റീരിയറിൽ കാര്യമായ മാറ്റം പ്രതീക്ഷിക്കാനില്ലെന്ന് കരുതാം. 5 ഡോർ വാഹനമായതിനാൽ കൂടുതൽ ഇടം സൗകര്യപ്പെടുത്തിയിട്ടാണ് വാഹനം നിർമിക്കുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ല. സീറ്റുകളുടെ നിലവാരവും പുതിയ ഇൻഫോടെയ്ൻമെന്റ് സംവിധാനവും ഇന്ത്യൻ നിലവാരത്തിലേക്ക് മാറ്റാൻ സാധ്യതയുണ്ട്.  കയറ്റുമതി വാഹനങ്ങൾ ഇടത് സ്റ്റിയറിങ് സന്നാഹത്തിലുള്ളതാണെന്നതും യൂറോപ്യൻ രാജ്യങ്ങളിൽ വലതു സ്റ്റിയറിങ് സന്നാഹമുള്ള ജിമ്നി കണ്ടിട്ടില്ല എന്നതും ഉടൻ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാമെന്നതിന്റെ സൂചനകളായി കരുതാം. 

 

കെ15സി 1.5 ലീറ്റർ ഡ്യുവൽജെറ്റ് എൻജിന് 5 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക് സന്നാഹങ്ങളും പ്രതീക്ഷിക്കാം. ഒപ്പം 4 വീൽ ഡ്രൈവ് ട്രാൻസ്റർ കേസും ഉണ്ടാകും. കോവിഡ് പ്രതിസന്ധികളെ തുടർന്ന് മാറ്റി വയ്ക്കപ്പെട്ടിരുന്ന ഇന്ത്യ ഓട്ടോ എക്സ്പോയുടെ 2023 പതിപ്പിലെ ഹോട്ട് അട്രാക്‌ഷനായിരിക്കും ജിമ്നി. മഹീന്ദ്ര ഥാർ, ഫോഴ്സ് ഗൂർഖ എന്നിവയ്ക്ക് നേരിട്ട് വെല്ലുവിളി സൃഷ്ടിക്കുന്ന വിധത്തിലായിരിക്കും നിർമാതാക്കൾ ഇന്ത്യയിൽ വാഹനം പൊസിഷൻ ചെയ്യുന്നത്. 

 

English Summary: Maruti Suzuki Jimny 5 door spied in India ahead of Auto Expo 2023 debut

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com