മെയ്ബ ജിഎൽഎസ് 600ന്റെ ആഡംബരത്തിൽ ഒഴുകാൻ എം.എ.യൂസഫലി
Mail This Article
മെഴ്സിഡീസ് ബെൻസിന്റെ അത്യാഡംബര എസ്‍യുവി മെയ്ബ ജിഎൽഎസ് 600 സ്വന്തമാക്കി എം.എ.യൂസഫലി. ലുലു ഗ്രൂപ്പ് ഇന്ത്യ സിഒഒ ആൻഡ് ആർഡി രഞ്ജിത്ത് രാധാകൃഷ്ണനാണ് യൂസഫലിക്കു വേണ്ടി വാഹനത്തിന്റെ താക്കോൽ സ്വീകരിച്ചത്. ബ്രിജ്‌വേ മോട്ടോഴ്സിൽ നിന്നാണ് പുതിയ എസ്‍യുവി. ബെൻസിന്റെ ഏറ്റവും ആഡംബരം നിറഞ്ഞ വാഹനങ്ങളിലൊന്നാണ് ജിഎൽഎസ് 600. ഏകദേശം 2.8 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.
പൂർണമായും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനമാണ് മെയ്ബ ജിഎൽഎസ് 600. കഴിഞ്ഞ ജൂണിലാണ് മെയ്ബയുടെ ആദ്യ എസ്‍യുവി ഇന്ത്യൻ വിപണിയിലെത്തിയത്. ജിഎൽഎസിൽ നിരവധി ആഡംബര ഫീച്ചറുകൾ കൂട്ടിച്ചേർത്ത വാഹനമാണ് മെയ്ബ ജിഎൽഎസ് 600. എസ് ക്ലാസിന് ശേഷം ഇന്ത്യൻ വിപണിയിലെത്തുന്ന രണ്ടാമത്തെ മെയ്ബ വാഹനമാണ് ജിഎൽഎസ്.
നാലു ലീറ്റർ ട്വീൻ ടർബോ വി 8 എൻജിനും 48 വാട്ട് മൈൽഡ് ഹൈബ്രിഡ് സിസ്റ്റവുമാണ് വാഹനത്തിന് കരുത്തേകുന്നത്. എൻജിനിൽനിന്ന് 557 എച്ച്പി കരുത്തും 730 എൻഎം ടോർക്കും ലഭിക്കുമ്പോൾ ഹൈബ്രിഡ് സിസ്റ്റത്തിന്റെ കരുത്ത് 22 എച്ച്പി, ടോർക്ക് 250 എൻഎം എന്നിങ്ങനെയാണ്. വാഹനത്തിൽ ഒൻപത് സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സാണുള്ളത്.
English Summary: MA Yusuff Ali Bought Mercedes Maybach GLS 600