ADVERTISEMENT

ക്ലാസിക് ലെജൻഡ് ജാവയുടെ പുതിയ ബൈക്ക് ജാവ 42 ബോബർ കേരളാ വിപണിയിൽ. മൂന്നു മോഡലുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ മിസ്റ്റിക് കൂപ്പർ നിറത്തിന് 1.99 ലക്ഷം രൂപയും മൂൺസ്റ്റോൺ വൈറ്റ് നിറത്തിന് 2.11 ലക്ഷം രൂപയും ജാസ്പർ റെഡ് ഡ്യുവൽ ടോണിന് 2.13 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. 

 

മനോഹരമായ ലുക്കിലാണ് ജാവ 42 ബോബർ വിപണിയിലെത്തിയത്. ചോപ്പ്ഡ് ഫെൻഡറുകൾ, സിംഗിൾ സീറ്റ്, ഫ്ലാറ്റ് ടയറുകൾ എന്നിവ ജാവ 42 ബോബറിലുണ്ട്. ജാവയിൽ നിന്ന് കടമെടുത്തെ ഇന്ധനടാങ്കും രൂപമാറ്റം വരുത്തിയ വശങ്ങളും ആകർഷകമാണ്. 334 സിസി എൻജിനാണ് ബൈക്കിന്. 30.64 പിഎസ് കരുത്തും 32.74 എൻഎം ടോർക്കും നൽകുന്നുണ്ട് ഈ എൻജിൻ. ആറ് സ്പീഡാണ് ഗിയർബോക്സ്.

 

English Summary: Jawa 42 Bobber Launched In Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com