ADVERTISEMENT

ലക്ഷ്വറി സൂപ്പർ കാറായ മക്‌ലാറെൻ ബ്രാൻഡിന്റെ ഔദ്യോഗിക പ്രവേശനത്തിനു പിന്നാലെ ആദ്യ ഷോറൂം മുംബൈയിൽ ഉദ്ഘാടനം ചെയ്തു. ഷോറൂം ഉദ്ഘാടനത്തിനു മുൻപ് തന്നെ ബ്രാൻഡിന്റെ കാറുകൾ സ്വകാര്യ – അംഗീകൃത ഡീലറായ ഇൻഫിനിറ്റി കാഴ്സ് ഇന്ത്യൻ വിപണിയിലെത്തിച്ചിട്ടുണ്ട്. ഇതിനോടകം മക്‌ലാറെൻ പരിശീലിപ്പിച്ച എൻജിനീയർമാർ നേതൃത്വം നൽകുന്ന സർവീസ് സെന്ററും മുംബൈയിൽ ആരംഭിച്ചു.

 

ബ്രിട്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആഡംബര സ്പോർട്സ് കാർ നിർമാതാക്കളാണ് മക്‌ലാറെൻ. ഷോറൂം ലോഞ്ചിനോടനുബന്ധിച്ച് 765 എൽടി സ്പൈഡർ മോഡലും ഇന്ത്യയിൽ പുറത്തിറക്കി. മക്‌ലാറെൻ നിർമിച്ചതിൽ വച്ച് ലോകത്തിൽ ഏറ്റവും വേഗതയേറിയ കൺവർട്ടബിളാണ് ഈ വാഹനമെന്നാണ് നിർമാതാക്കളുടെ അവകാശവാദം. ട്രാക്കിനു വേണ്ടി പ്രത്യേകം നിർമിച്ച ലോങ്ടെയിൽ മോഡലുകളുടെ ഭാഗമാണ് ഈ വാഹനം. 

 

സ്പൈഡർ – കൂപ്പെ പതിപ്പുകളുടെ അതേ എയ്റോഡൈനാമിക് കാർബൺ ഫൈബർ ബോഡി വർക്ക് തന്നെയാണ് ഈ വാഹനത്തിനും. 765 എച്ച്പി – 800 എൻഎം കരുത്ത് സംഗമിക്കുന്ന വാഹനത്തിന് 4.0 ലീറ്റർ ട്വിൻ ടർബോ വി8 എൻജിനാണ്. 7 സ്പീഡ് സീക്വൻഷ്യൽ ഗിയർബോക്സാണ് റിയർ വീൽഡ്രൈവ് വാഹനത്തിന്  ഇന്ത്യയിലെ വില സംബന്ധിച്ച സൂചനകൾ നൽകിയിട്ടില്ല. ഹൈബ്രിഡ് സൂപ്പർകാറുകൾ അടുത്ത വർഷം തന്നെ പുറത്തിറക്കുമെന്നാണ് അധികൃതർ പറയുന്നത്.

 

English Summary: McLaren inaugurates first India showroom in Mumbai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com