4 കോടിയുടെ ഫെരാരി സ്വന്തമാക്കി സീരിയൽ താരം- വിഡിയോ
Mail This Article
ഫെരാരി പോർട്ടോഫിനോ എം സ്വന്തമാക്കി ബോളിവുഡ് നടനും സീരിയൽ താരവുമായ റാം കപൂർ. ഫെരാരി നിരയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള കാർ പോർട്ടോഫിനോ എം എന്ന മോഡലാണ് താരം സ്വന്തമാക്കിയത്. പോർട്ടോഫിനോ എമ്മിന്റെ എക്സ്ഷോറും വില ഏകദേശം 4 കോടി രൂപയാണ്. റാം കപൂറും ഭാര്യം ഗൗതമി കപൂറും ചേർന്ന് വാഹനം ഡെലിവറി എടുക്കുന്നതിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ചുവന്ന നിറത്തിലുള്ള പോർട്ടിഫിനോ എം ആണ് റാം കപൂർ വാങ്ങിയത്. പോർട്ടിഫിനോയുടെ കരുത്തു കൂടിയ വകഭേദമാണ് എം. അഡ്വാൻസിഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റം (എഡിഎസ്), വെന്റിലേറ്റഡ് സീറ്റുകളും തുടങ്ങി നിരവധി ഫീച്ചറുകൾ ഈ മോഡലിലുണ്ട്.
3.9 ലീറ്റർ വി 8 പെട്രോൾ എൻജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 620 പിഎസ് കരുത്തുണ്ട് ഈ മോഡലിലിന്. വേഗം നൂറുകടക്കാൻ വെറും 3.45 സെക്കൻഡും 200 കടക്കാൻ 9.8 സെക്കൻഡും മാത്രം മതി. വാഹന പ്രേമിയായ റാം കപൂറിന്റെ ഗാരിജിൽ പോർഷെ 911 കരേര എസ്, ബിഎംഡബ്ല്യു എക്സ് 5, മേഴ്സിഡീസ് ബെൻസ് ജി 63 എഎംജി തുടങ്ങി നിരവധി ആഡംബര കാറുകളുണ്ട്.
English Summary: Actor Ram Kapoor takes delivery of a Ferrari Portofino M sports car